-->
കണ്ണൂർ: എംഎസ്എഫ് മതസംഘടനയാണെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്. എംഎസ്എഫ് മത സംഘടനതന്നെയാണ്. മുഖം മറച്ച് ക്യാംപസിൽ മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കുന്നവരാണ് എംഎസ്എഫ് എന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിക്കുന്നുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്ന രൂക്ഷ വിമർശനമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഉയർത്തിയിരിക്കുന്നത്.
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ടെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. കണ്ണൂരിലെ ക്യാംപസിൽ നിന്നും എംഎസ്എഫിനെ അകറ്റി നിർത്താമെന്നും മുബാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു