-->
നടന്‍ മമ്മൂട്ടി പൂര്‍ണ്ണആരോഗ്യവാനായി തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാ ലോകവും. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തന്റെ സന്തോഷം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ' എന്റെയും കുടുംബത്തിന്റെയും സന്തോഷം. ഉമ്മ', എന്നാണ് ധര്‍മ്മജന്റെ വാക്കുകള്‍. മമ്മൂട്ടിയ്‌ക്കൊപ്പമുളള കുടുംബചിത്രവും ധര്‍മ്മജന്‍ പങ്കുവെച്ചു.
മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്. അധികം വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരികെയെത്തുമെന്നാണ് വിവരം.