-->
ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കെന്ന നിലയില്‍ വ്യാജ ടിക്കറ്റുകള്‍ പ്രചരിക്കുന്നുവെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) മുന്നറിയിപ്പ്.
സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടില്ലെന്നും നിലവില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈനില്‍ വ്യാജ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നയായും തട്ടിപ്പില്‍ വീഴരുതെന്നുമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചത്. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്
'ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് 2025 ന്റെ ഔദ്യോഗിക ടിക്കറ്റുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. നിലവില്‍ വില്‍പ്പനയിലുള്ള എല്ലാ ടിക്കറ്റുകളും അനധികൃതവും വ്യാജവുമാണ്, പ്രവേശനം അനുവദിക്കില്ല. ടിക്കറ്റ് വില്‍പ്പനയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എസിസിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ഉടന്‍ നടത്തും' ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു