Tuesday, March 17, 2026 Last Updated 28 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 11.37 AM

വ്യജ അക്കൗണ്ടുകള്‍ സൂക്ഷിക്കുക, ദയവായി ജാഗ്രത പാലിക്കുക; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ മഹേഷ് ബാബുവിന്റെ മകള്‍ സിതാര

sitara-ghattamaneni
photo-www.instagram.com/sitaraghattamaneni/

തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നടന്‍ മഹേഷ് ബാബുവിന്റെയും നമ്രത ശിരോദ്കറിന്റെയും മകള്‍ സിതാര ഘട്ടമനേനി. വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് സിതാര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. ആരാധകര്‍ ജാഗ്രത പാലിക്കണമെന്നും സിതാര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കുക, എന്റെ പേരില്‍ നിരവധി വ്യാജ, സ്പാം അക്കൗണ്ടുകള്‍ സൃഷ്ടിക്കുപ്പെടുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അഭ്യുദയകാംഷികള്‍ക്കും ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ടും ഞാന്‍ ബന്ധപ്പെടുന്ന ഒരേയൊരു മാധ്യമവുമാണ്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ ഇല്ല. ദയവായി ജാഗ്രത പാലിക്കുക, എന്റേതെന്ന് അവകാശപ്പെടുന്ന മറ്റ് അക്കൗണ്ടുകളുമായി ഇടപഴകുന്നത് ഒഴിവാക്കുക എന്നാണ് സിതാര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ 2.2 ദശലക്ഷം ഫോളോവേഴ്‌സുണ്ട് സിതാരയ്ക്ക്. ഡാന്‍സ് റീലുകള്‍, കുടുംബ വിശേഷങ്ങള്‍, യാത്രാ വിശേഷങ്ങള്‍, സുഹൃത്തുക്കളോടൊപ്പമുളള നിമിഷങ്ങള്‍ എന്നിവയെല്ലാം സിതാര ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അച്ഛന്‍ മഹേഷ് ബാബുവിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങള്‍ ഉള്‍പ്പെടെ കുറച്ച് പരസ്യങ്ങള്‍ക്ക് മോഡലായും സിതാര പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Wednesday 20 Aug 2025 11.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW