Friday, March 13, 2026 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 08.54 AM

മോഡേണ്‍ ബൊഹീമിയന്‍ പേസ്റ്റല്‍ പാച്ച്വര്‍ക്ക് ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ ക്യൂട്ട് ലുക്കില്‍ കീര്‍ത്തി സുരേഷ്; തരംഗമായി താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരറാണിയായ കീര്‍ത്തി സുരേഷ് തന്റെ വസ്ത്രധാരണത്തിലൂടെയും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ പേസ്റ്റല്‍ പാച്ച്വര്‍ക്ക് ഗൗണില്‍ സ്റ്റൈലിഷായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Keerthy Suresh
Keerthy Suresh (Image Source: Instagram)

മലയാളത്തില്‍ ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. അമ്മയില്‍ നിന്ന് കിട്ടിയ അഭിനയപാരമ്പര്യത്തിലൂടെ കീര്‍ത്തി തെന്നിന്ത്യയില്‍ തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചെടുത്തു. മലയാളത്തിനേക്കാളേറെ താരം തിളങ്ങിയത് തമിഴിലാണ്. മഹാനദി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള താരറാണിയായി കീര്‍ത്തി മാറി. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി തിളങ്ങി നില്‍ക്കുകയാണ് കീര്‍ത്തിയിപ്പോള്‍.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമടക്കം എല്ലാം അതിലൂടെ പങ്കിടാറുണ്ട്. താരത്തിന്റെ ഫാഷന്‍ തെരഞ്ഞെടുപ്പുകള്‍ എപ്പോഴും ആരാധകരും കാഴ്ച്ചക്കാരും ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഫ്ലെയേര്‍ഡ് ഔട്ട്ഫിറ്റില്‍ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കീര്‍ത്തി. ​മോഡേണ്‍ ബൊഹീമിയന്‍ ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. പേസ്റ്റലുകള്‍, ​ജോമെട്രിക് ഓവര്‍ലെയ്യുകള്‍, ഫ്ലോറല്‍ ഡിസൈന്‍സ് എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഓഫ്-ഷോൾഡർ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ‘‘ട്വിസ്റ്റ്സ്, ട്വള്‍സ് ആന്‍ഡ് സ്മൈല്‍സ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഒരു വിഷ്വൽ സിംഫണി നല്‍കുന്ന ഈ ഔട്ട്ഫിറ്റില്‍ കോർസെറ്റഡ് സ്വീപ്പിംഗ് ബോഡിസും, ഫ്ലയേര്‍ഡ് സ്കർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഔട്ട്ഫിറ്റിലെ പാച്ച് വർക്ക് പാറ്റേണ്‍ ഒരു ചിത്രകാരന്റെ ക്യാൻവാസിനെ ഓർമ്മിപ്പിക്കുന്നതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW