Tuesday, March 17, 2026 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 12.56 PM

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചയാള്‍ എന്റെ ഇത്തയാണ്, ഞങ്ങളുടെ ഫാമിലി ബോണ്ട് കൂടിയത് ഇക്ക കല്യാണം കഴിച്ചതിനു ശേഷമാണ്; സമയെക്കുറിച്ച് അഷ്‌കര്‍

askar-ali-
photo-www.instagram.com/kutti_tiger

യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിനു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആസിഫ് തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ആസിഫിനോളം തന്നെ ഇന്ന് പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഭാര്യ സമയും. ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണ് സമയെന്നും തന്റെ തിരക്കുകൾക്കിടയിലും തന്റെ കൂട്ടുകാരെയെല്ലാം കണക്റ്റ് ചെയ്ത് കൊണ്ടുപോവുന്നതു സമയാണെന്നും പല അഭിമുഖങ്ങളിലും ആസിഫ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, സമയെ കുറിച്ച് ആസിഫിന്റെ സഹോദരനും നടനുമായ അഷ്കർ അലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് പുറത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയാര്? എന്നായിരുന്നു അവതാരകയുടെ ചോദ്യം. ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഒരാൾ തന്റെ ഇത്തയാണ് എന്നായിരുന്നു അഷ്കറിന്റെ മറുപടി.

‘എനിക്ക് എന്റെ ചേച്ചിയായിരിക്കും, എന്റെ ഇക്കായുടെ വൈഫ്. ഇത്ത വന്ന ശേഷമാണ് ഞാൻ ഏറ്റവും കൂടുതൽ ഫാമിലിയുമായി കണക്റ്റായത്. ഞാനും ഇക്കായും തമ്മിലൊരു കണക്ഷൻ വരുന്നതും ഞാനും ഉപ്പയും ഉമ്മയുമൊക്കെ കൂടുതൽ കണക്റ്റഡായതും എല്ലാമതെ... ഞങ്ങളുടെ ഫാമിലി ബോണ്ട് കൂടുതലായി വന്നത് ഇക്ക കല്യാണം കഴിച്ചതിനു ശേഷമാണ്. എന്നെ ഭയങ്കരമായി സ്നേഹിക്കാൻ പഠിപ്പിച്ചതൊക്കെ ഇത്താത്തയും ഇക്കയുമാണ്,’ അഷ്കർ പറഞ്ഞു.

Ads by Google
Tuesday 19 Aug 2025 12.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW