-->
ബിസിനസ്സുകാരനായ രാഹുല്‍ ശര്‍മയുമായുളള വിവാഹത്തിന് ശേഷം സിനിമ ലോകത്തെ പൂര്‍ണമായും ഒഴിവാക്കി ജീവിക്കുകയാണ് അസിന്‍ തോട്ടുങ്കല്‍. എന്തിനേറെ വിവാഹത്തിന് ശേഷമുളള തന്റെ ഒരു ഫോട്ടോ പോലും അസിന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മകള്‍ അറിന്റെ എല്ലാ വിശേഷങ്ങളും അറിയിക്കാറുണ്ട്.
ഇപ്പോഴിതാ മകളുടെ പുതിയ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. മകള്‍ അറിന്‍ ചൈനീസ് കാലിഗ്രാഫി പഠിക്കുന്നതില്‍ മുഴുകിയിരിക്കുന്ന ചിത്രങ്ങളാണ് അസിന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയത്.
2016 ജനുവരിയിലായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. 2017ല്‍ മകള്‍ ജനിച്ചു. സത്യന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന മലയാളം ചിത്രത്തിലൂടെ അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്.2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളി ആണെങ്കിലും, തമിഴ്, ബോളിവുഡ് ചിത്രങ്ങളാണ് അസിന്‍ തോട്ടുങ്കല്‍ എന്ന താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്.
തെലുങ്കില്‍ അസിന്‍ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തിമിള' എന്ന ചിത്ത്രതിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.