-->
തന്നെ എ ആർ റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്‌തെന്ന് അറിയിച്ച് സുഷിൻ ശ്യാം. ഇതാണ് 'റിയൽ ഫാൻ ബോയ് മൊമന്റ്' എന്ന കുറിപ്പോടെ സുഷിൻ ശ്യാം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചു. അതിനോടൊപ്പം എ ആർ റഹ്മാന്റെ മെസ്സേജിനും സുഷിൻ ശ്യാം നന്ദി പറയുന്നുണ്ട്.
'ശരിക്കും ഇതാണ് എന്റെ ഫാൻ ബോയ് മൊമെന്റ്. റഹ്മാൻ സാറിന്റെ ആ സന്ദേശത്തിന് വലിയ നന്ദി', സുഷിൻ ഇൻസ്റ്റയിൽ കുറിച്ചു. എ ആർ റഹ്മാന്റെ ആരാധകനായ സുഷിന് ഇത് വലിയ അംഗീകാരം ആണെന്നാണ് അദ്ദേഹത്തിന്റെ ഈ സ്റ്റോറിയിലൂടെ പ്രേക്ഷകർക്ക് മനസിലാകുന്നത്.
മലയാളത്തിലെ മികച്ച സംഗീത സംവിധായകന്മാരുടെ നിരയിൽ ഇപ്പോൾ സുഷിന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒരുപാട് നല്ല ഗാനങ്ങൾ നൽകാൻ സുഷിന് സാധിച്ചു. അടുത്തതായി ഒരുപാട് ചിത്രങ്ങൾ സുഷിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്.