-->
മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിനു ശേഷം അച്ഛനൊപ്പം താമസിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ മുതലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീടിങ്ങോട്ട് ക്യാമറക്കണ്ണുകളില്‍ താരമായി മീനൂട്ടി. ദിലീപിന്റെ കാവ്യമാധവനെ രണ്ടാമത് വിവാഹം ചെയ്തപ്പോഴും അച്ഛന്റെ കൂട്ടായും കരുത്തായും മീനൂട്ടിയുണ്ടായിരുന്നു.
അച്ഛനും അമ്മയും സിനിമയിലാണെങ്കിലും മകള്‍ തെരഞ്ഞെടുത്തത് പഠനമാണ്. പഠിച്ച് എം.ബി.ബി.എസ് നേടിയ മീനാക്ഷിയിപ്പോള്‍ കൊച്ചിയില്‍ ഡോക്ടറാണ്. എന്നാല്‍ കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്‍ഡിന്റെ മോഡലായി പലപ്പോഴും ചിത്രങ്ങള്‍ പങ്കിടാറുണ്ട് മീനാക്ഷി.
ഇപ്പോഴിതാ ലക്ഷ്യയുടെ ഓണം കളക്ഷനില്‍ അതിസുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരപുത്രി. സില്‍വര്‍ സാരിയില്‍ ഒരു അപ്സരസ്സിനെപ്പോലെയാണ് മീനൂട്ടി ചിത്രങ്ങളില്‍. മിനിമല്‍ മേക്കപ്പില്‍ നിറചിരിയോടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. മഞ്ജുവിനെക്കാളും സുന്ദരിയാണല്ലോ ചിത്രങ്ങളില്‍ എന്നതടക്കമാണ് കമന്റുകള്‍.