Saturday, March 14, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 16 Aug 2025 10.28 AM

റഷ്യയോടുള്ള പിണക്കം അയയുന്നു; ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ അമേരിക്ക മാറ്റിയേക്കും

uploads/news/2025/08/796309/modi-red.jpg

ന്യൂയോര്‍ക്ക്: ഇന്നലെ നടന്ന അലാസ്‌ക്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് മേല്‍ വെച്ചിരിക്കുന്ന 50 ശതമാനം തീരുവ സംബന്ധിച്ച തീരുമാനം മാറ്റാന്‍ അമേരിക്ക. റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വെച്ചിരിക്കുന്ന ഉയര്‍ന്ന തീരുവ സംബന്ധിച്ച പ്രഖ്യാപനം പുന: പരിശോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്.

നേരത്തേ ഇന്ത്യയ്ക്ക് എതിരേ 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്ക റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് തീരുവ 50 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിനെ വരെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. പിന്നാലെ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന കര്‍ശനമായ നിലപാട് മോദി ഇന്നലെ നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ പ്രഖ്യാപനത്തിന് വഴങ്ങി റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നില്ലെന്ന തീരുമാനം എടുക്കാന്‍ ഇന്ത്യയ്ക്ക് ആകില്ലെന്നും മത്സ്യത്തൊഴിലാളികളെ കര്‍ഷകരെയും ബാധിക്കുമെന്നും കര്‍ശനമായി മോദി പറഞ്ഞിരുന്നു.

ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അലാസ്‌ക്കയില്‍ അമേരിക്കാ - റഷ്യാ നേതാക്കളുടെ ചര്‍ച്ച നടന്നത്. റഷ്യയുമായി സൗഹാര്‍ദ്ദമായ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ അവരില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എടുത്ത തീരുമാനം എപ്പോള്‍ വേണമെങ്കിലും പുന: പരിശോധിച്ചേക്കാനുള്ള സാധ്യതയും ട്രംപ് പറഞ്ഞു. അതേസമയം റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ തീരുമാനം എടുക്കാനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW