Monday, March 16, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 16 Aug 2025 08.22 AM

പളളിയ്ക്കുളളിലെ പ്രണയഗാനം; സിദ്ധാര്‍ത്ഥ്- ജാന്‍വി ചിത്രം പരം സുന്ദരി വിവാദത്തില്‍- പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടന

movie

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ' പരം സുന്ദരി'. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ കടുത്ത രീതിയിലുളള വിമര്‍ശനമാണ് ട്രെയ്‌ലര്‍ നേരിട്ടത്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വാച്ച് ഡോഡ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന. ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം പളളിയില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, മുംബൈ പോലീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മ്രന്താലയം, മഹാരാഷ്ടട്ര സര്‍ക്കാര്‍ എന്നിവയ്ക്ക് വാച്ച് ഡോഡ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ' ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പളളി. അത് അസഭ്യമായ ഉളളടക്കത്തിനുളള വേദിയായി ചിത്രീകരിക്കരുത്' എന്ന് കത്തില്‍ പറയുന്നു. ഈ രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് 29ന് ചിത്രം തിയേറ്ററിലെത്തും. ഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ഷ് വോറ, ഗ്വാര്‍വ മിശ്ര എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്.

Ads by Google
Ads by Google
TRENDING NOW