Tuesday, March 17, 2026 Last Updated 41 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 15 Aug 2025 06.24 PM

താരസംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ, കുക്കുപരമേശ്വരൻ ജനറൽ സെക്രട്ടറി

amma president, swetha menon
photo; instagram

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മക്ക് വനിതാ നേതൃനിര. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ അമ്മ പ്രസിഡന്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഹൻലാൽ ഒഴിവായതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ ദേവ നാണ് മത്സരിച്ചത്. ജനറൽ സെക്രട്ടറിയാകാൻ കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നു. ട്രഷറർ സ്ഥാന ത്തേക്ക് ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇടപ്പള്ളി മാരിയറ്റ് ഹോ ട്ടലിൽ രാവിലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

അഞ്ഞൂറോളം അംഗങ്ങളാണ് സംഘടനയിലു ള്ളത്. 74 പേർ നാമനിർദേശപത്രിക സമർപ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പിൽ അവസാന നിമി ഷം ഭൂരിഭാഗംപേരും പിൻവാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയിൽ പത്തെണ്ണം തള്ളുക യും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW