Saturday, March 14, 2026 Last Updated 19 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 07.24 AM

സിനിമാതാരങ്ങളെ കളത്തിലിറക്കി പരീക്ഷിക്കാന്‍ ബിജെപി ; ജയസൂര്യയും ശ്വേതാമേനോനും മേജര്‍രവിയും പട്ടികയില്‍

uploads/news/2026/03/828531/jaya-surya.jpg

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിന്‍ വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താരത്തിളക്കമുള്ളവരെ കളത്തിലിറക്കാന്‍ വന്‍ തയ്യാറെടുപ്പ്. സിനിമാ, സാംസ്‌ക്കാരിക മേഖലയില്‍ നിന്നും വ്യാപകമായി ആളെ ഇറക്കാനാണ് സജ്ജമാകുന്നത്. പൊതുസമ്മതരായ സിനിമാതാരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രധാന പരിഗണന.

സിനിമാരംഗത്ത് നിന്നുള്ള ജയസൂര്യ, താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാമേനോന്‍, ഗായകന്‍ മധുബാലകൃഷ്ണന്‍, സംവിധാകയനും നടനുമായ മേജര്‍രവി തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. താമരചിഹ്നത്തിലോ എന്‍ഡിഎയിലെ ഘടകകക്ഷികളായ ട്വന്റിട്വന്റി മുഖേനെയോ സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിച്ചെടുക്കകയാണ് ലക്ഷ്യമിടുന്നത്.

നേരിട്ടും ദൂതര്‍മുഖേനെയും ഇവര്‍ക്ക് സ്വാധീനമുള്ളവരുടെ ഇടപെടല്‍ നടത്തിച്ചുമൊക്കെയാണ് കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ പല താരങ്ങളും ഇതിനോട് അനുകൂല മനോഭാവം ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് കരുതുന്നത്. നേരത്തേ സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാരുടെ പേര് ട്വന്റിട്വന്റിയ്‌ക്കൊപ്പം കൊട്ടാരക്കരയില്‍ കേട്ടിരുന്നെങ്കിലും മാറ്റം വന്നേക്കുമെന്ന് കരുതുന്നു. എറണാകുളത്ത് മേജര്‍രവിയെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒറ്റപ്പാലത്ത് മത്സരിക്കാനാണ് സന്നദ്ധനായത്.

ഇതോടെ എറണാകുളത്ത് ജയസൂര്യ, ശ്വേതാമേനോന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ഘടകക്ഷികളായ ബിഡിജെഎസിന്റെയും ട്വന്റിട്വന്റിയുടെയും മത്സരിക്കുന്നില്ലെന്ന് നിലപാട് എടുത്ത തുഷാര്‍വെള്ളാപ്പള്ളിയേയും സാബു ജേക്കബിനെയും മത്സരിപ്പിക്കാനും ബിജെപി ശ്രമമുണ്ട്. ഇരുവരോടും മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും ഇരുവരും മത്സരിക്കാനുളള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് കരുതുന്നത്. എന്നാല്‍ സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യം ഇരുവരും തള്ളാനും ഇടയില്ല. ട്വന്റിട്വന്റി വന്നതോടെ എറണാകുളത്ത് ഏറെ സീറ്റുകള്‍ നേടാനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW