-->
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടി അഞ്ജലി നായരും പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു.