-->
സൂപ്പർ ഹിറ്റ് ചിത്രം ടർബോയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ ലണ്ടനിൽ നടക്കുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ലൊക്കേഷൻ സ്റ്റില്ലുകൾക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
2007 ൽ ഷാഫിയുടെ സംവിധാനത്തിൽ പുറത്തുവന്ന ചോക്ലേറ്റ് എന്ന സിനിമയിലെ ലുക്കിനെ ഓർമിപ്പിക്കും വിധമാണ് പൃഥ്വിരാജിന്റെ ഖലീഫയിലെ ലുക്ക്. ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചുള്ള പൃഥ്വിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പൃഥ്വിയുടെ ഈ പുതിയ ലുക്ക് വൈറലായത്. ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് സൂചന. നിലവിൽ ലണ്ടനിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. വൈശാഖിന്റെ ആദ്യ സിനിമയായ 'പോക്കിരിരാജ'യിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഒരു പ്രധാന നായക കഥാപാത്രമായി എത്തിയിരുന്നു. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
അതേസമയം, ബോളിവുഡ് ചിത്രമായ സര്‍സമീൻ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമ. ചിത്രം ജൂലൈ 25 ന് ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങി. കജോളും ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
. @PrithviOfficial's latest look from the sets of #Khalifa ❤️ pic.twitter.com/n1AaAhcfij— Southwood (@Southwoodoffl) August 13, 2025