Thursday, March 19, 2026 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 01.40 PM

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; സാന്ദ്ര തോമസിന്റെ ഹര്‍ജി കോടതി തളളി

court, petition

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഹര്‍ജി തളളി കോടതി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നല്‍കിയ പത്രിക തളളിയതിനെതിരെ, സാന്ദ്ര നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയത്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്ര തോമസിന് മത്സരിക്കാന്‍ സാധിക്കില്ല. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക വരണാധികാരി തളളിയത്.

'' വിധി നിരാശജനകം, അപ്രതീക്ഷിതം. നിമയവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കും'' - എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അസോസിയേഷന്റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം. 9 സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്തുവെന്ന പേരിലാണ് തന്റെ പത്രിക തളളിയത് എന്നുമായിരുന്നു സാന്ദ്രയുടെ വാദം.

രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്ത മറ്റൊരു നിര്‍മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. പത്രിക തളളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നാണ് ഹര്‍ജിയില്‍ സാന്ദ്ര ഉന്നയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW