Thursday, March 19, 2026 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 02.52 PM

' അഭിമാനം നല്‍കുന്ന നിമിഷങ്ങള്‍, ആവേശത്തോടെ കൈയടിക്കാന്‍ തോന്നി' ; ' ധുരന്ധര്‍ 2' നെ പ്രശംസിച്ച് അല്ലു അര്‍ജുന്‍

allu arjun

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം ' ധുരന്ധറി' ന്റെ രണ്ടാം ഭാഗം ' ധുരന്ധര്‍: ദി റിവഞ്ച്' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്‍വീര്‍ സിങ് നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ ധുരന്ധര്‍ 2 നെ പ്രശംസിച്ച് നടന്‍ അല്ലു അര്‍ജുന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'സ്‌റ്റൈലിഷ് ആയ രീതിയില്‍ അവതരിപ്പിച്ച ഒരു മികച്ച ദേശഭക്തി സിനിമയാണ് ധുരന്ധര്‍ 2. ഓരോ ദേശസ്‌നേഹിക്കും അഭിമാനം നല്‍കുന്ന നിമിഷങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒരുപാട് ഭാഗങ്ങളില്‍ ആവേശത്തോടെ കൈയടിക്കാന്‍ തോന്നി. ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നടന്‍ മാധവന്റെയും മറ്റ് അഭിനേതാക്കളുടേയും പ്രകടനം അതിമനോഹരമാണ്. സാങ്കേതികമായി ചിത്രം വലിയ മികവ് പുലര്‍ത്തുന്നു.

നമ്മുടെ രാജ്യത്ത് എന്റെ സഹോദരന്‍ രണ്‍വീര്‍ സിങിനെ പോലൊരു പ്രതിഭയും വൈവിധ്യമുള്ളതുമായ ഒരു നടന്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. രണ്‍വീര്‍ തകര്‍ത്തു! ആദിത്യ ധര്‍ സിക്‌സറടിച്ച് കളം നിറഞ്ഞു. അദ്ദേഹത്തെപ്പോലുള്ള മികച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്തുള്ളതില്‍ അതിയായ സന്തോഷം. ഒരു കംപ്ലീറ്റ് ഷോ റോക്കര്‍! ഒരു ഇന്ത്യന്‍ കഥ... ഇന്റര്‍നാഷണല്‍ ശൈലി! ജയ് ഹിന്ദ്'', അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു.

അല്ലു അര്‍ജുനെ കൂടാതെ നടന്‍ വിജയ് ദേവരകൊണ്ട, നടി പ്രീതി സിന്റ തുടങ്ങിയവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രണ്‍വീര്‍ സിങിനെ കൂടാതെ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍.മാധവന്‍ എന്നിവരും ധുരന്ധര്‍ 2ല്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW