Thursday, March 12, 2026 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 10.33 AM

തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വലിയ സ്വീകരണം നല്‍കി ബിജെപി ; മാധ്യമങ്ങളോട് മൗനം ദീക്ഷിച്ച് കേന്ദ്രമന്ത്രി

uploads/news/2025/08/795939/sueshgopi.jpg

തൃശൂര്‍: പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളെ പരിഹസിച്ച് സുഷേ്‌ഗോപി. ഇത്രയും ചെയ്തു സഹായിച്ചതിന് നന്ദിയെന്ന് പറഞ്ഞ താരം വോട്ടു വിവാദത്തിലോ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തിലോ പ്രതികരിച്ചില്ല. ഇന്ന് രാവിലെ തൃശൂരിലെത്തിയ സുരേഷ്‌ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനം തുടര്‍ന്നു. രാവിലെ 9.30 യോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ താരത്തിന് വലിയ സ്വീകരണമായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. അതേസമയം താരം വിവാദത്തില്‍ ഒരു തരത്തിലുമുള്ള പ്രതികരണം നടത്തിയിട്ടില്ല.

കനത്ത സുരക്ഷയിലാണ് താരം എത്തിയത്. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തി കഴിഞ്ഞദിവസം നടന്ന മാര്‍ച്ചില്‍ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റവരെ താരം സന്ദര്‍ശിക്കുകയും ചെയ്തു. കോതമംഗലത്ത് ആത്മഹത്യ ചെയ്ത സോനയുടെ വീട്ടിലേക്കാകും താരം ഇനി പോകുക. താരത്തിന് തൃശൂരിലും തിരുവനന്തപുരത്തും ഇരട്ടവോട്ടുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് അടക്കം പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധം നേരിടുകയാണ് താരം.

ഇന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മാധ്യമങ്ങള്‍ സുരേഷ്‌ഗോപിയെ പിന്തുടര്‍ന്നെങ്കിലും തന്നെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരോട് മാത്രമാണ് താരം സംസാരിച്ചത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിലും വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പേരിലും താരത്തിന്റെ ഓഫീസിലെ ബോര്‍ഡില്‍ കഴിഞ്ഞദിവസം കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. സിപിഐഎമ്മിന്റെയും ബിജെപിയുടേയും മാര്‍ച്ച് കഴിഞ്ഞദിവസം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW