Thursday, March 12, 2026 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 12.41 PM

തലശ്ശേരി കണ്ടെത്തിയ മൃതദേഹം : സഹോദരിമാര്‍ മരിച്ച ശേഷം കാണാതായ പ്രമോദിന്റേതെന്ന് സംശയം

uploads/news/2025/08/795770/pramod.jpg

കോഴിക്കോട്: തലശ്ശേരിയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സഹോദരിമാരുടെ കൊലപാതകത്തിന് ശേഷം കാണാതായ പ്രമോദിന്റേതെന്ന് സംശയം. പോലീസ് വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ മരിച്ച നിലയില്‍ കണ്ടെത്തിയ 76 കാരി ശ്രീജയ, 66 കാരി പുഷ്പലളിത എന്നിവരുടെ മരണത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന സഹോദരന്‍ പ്രമോദിനെ (62) കാണാതായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണെന്നാണ് പോലീസ് കരുതുന്നത്. പ്രമോദിനായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ നിന്നും ഇയാളെ കണാതായത്.

നഗരത്തില കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡിന് സമീപത്തെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരും ശ്വാസം മുട്ടിയായിരുന്നു മരണപ്പെട്ടതെന്നായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരേയും കൊലപ്പെടുത്തിയതായരിക്കാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ മരിച്ചെന്ന് നേരത്തേ പ്രമോദ് ബന്ധുവിനെ വിളിച്ചു പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു രണ്ടു സഹോദരിമാരെയും മരിച്ച നിലയില്‍ കണ്ടെത്തിയതും പ്രമോദിനെ കാണാതായതും. പ്രമോദായിരുന്നു സഹോദരിമാരെ രണ്ടുപേരെയും നോക്കിയിരുന്നത്. ഇതിന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം കുടുംബത്ത് വലിയ സാമ്പത്തീക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. വിവാഹം കഴിക്കാതെ ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം നീക്കിവെച്ചയാളാണ് പ്രമോദ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW