Wednesday, March 11, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 09.35 AM

അവള്‍ കാത്തിരിപ്പ് തുടരുന്നു; സെറീനയുടെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

cerena-ann-
photo-www.instagram.com/cerena.ann/

കിടിലൻ ഫോട്ടോഷൂട്ടിൽ എത്തി സോഷ്യൽ മീഡിയയുടെ മനം കവർന്ന് സെറീന ആൻ. ബിഗ് ബോസ് താരം കൂടിയായ സെറീനയ്ക്ക് ഇൻസ്റ്റയിൽ വലിയ ഫോളോവേഴ്സ് ആണുള്ളത്. ഉണ്ണിയാർച്ചയുടെ വേഷത്തിൽ എത്തിയ സെറീനയുടെ പുത്തൻ ചിത്രങ്ങൾ കാണാം.

നിരവധി താരങ്ങളും ആരാധകരും ആണ് സെറീനയുടെ ചിത്രങ്ങൾക്ക് ഇഷ്ടം പകർന്നെത്തിയത്‍. പഴശ്ശി രാജ സിനിമയിൽ കനിഹ അവതരിപ്പിച്ച ലുക്ക് ആണ് സെറീന ചെയ്തത്.അതി മനോഹാരിയായി എത്തിയ സെറീനയുടെ ലുക്കിൽ ഇടക്ക് കനിഹയുടെ ലുക്കും കേറിവരുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇതൊരു കൺസെപ്റ്റ് ഷൂട്ട് ആണ്, ഏതെങ്കിലും അറിയപ്പെടുന്നതോ അറിയാത്തതോ ആയ വ്യക്തികളുമായോ കലാകാരന്മാരുമായോ ഇതിനെ താരതമ്യം ചെയ്യരുതെന്ന അഭ്യർത്ഥനയും സെറീന പങ്കിട്ടു.

ഞങ്ങളുടെ ടീം വളരെയധികം ആസൂത്രണം ചെയ്ത് പരിശ്രമിച്ച ഒരു ഷൂട്ട് ആണെന്നും പിന്തുണയും സ്നേഹവും ഉണ്ടാകണം എന്നും സെറീന പോസ്റ്റിൽ പറയുന്നുണ്ട്

മുള്ളൻ കൊല്ലി സിനിമയിലൂടെ അഖിൽ മാരാരുടെ നായിക ആയും സെറീന എത്തി.. വ്യക്തി ജീവിതത്തിൽ അഖിലും കുടുംബവും ആയി അടുത്ത ബന്ധമാണ് സെറീനയ്ക്ക്.

അഭിനയത്തിനും മോഡലിംഗിനും പുറമേ ബിസിനസ് രംഗത്തേക്കും സെറീന രംഗപ്രവേശം ചെയ്തു കഴിഞ്ഞു. സെറീനയുടെ മമ്മിയാണ് പിന്തുണ നൽകി ഒപ്പം ഉള്ളത്.

Ads by Google
Tuesday 12 Aug 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW