Friday, March 13, 2026 Last Updated 17 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 06.50 PM

‘വീട്ടിൽ പോയി ഞാൻ കാലിൽ വീഴണം...’ഫണ്‍ മൂഡില്‍ അജിത്ത്; മുഖം പൊത്തി നാണിച്ച് ചിരിച്ച് ശാലിനി; താരദമ്പതിമാരുടെ ക്യൂട്ട് വീഡിയോ വൈറല്‍

തമിഴകത്തിന്റെ പ്രിയതാരദമ്പതിമാരാണ് അജിത്തും ശാലിനിയും. കരിയറിലും കാര്‍റേസിംഗിലുമൊക്കെയായി അജിത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ എല്ലാത്തിനും കരുത്തും പിന്തുണയുമായി ശാലിനിയും ഒപ്പമുണ്ട്. ഇപ്പോഴിതാ ഇവരുടെ ഒരു ക്യൂട്ട് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Ajith, Shalini
Shalini and Ajithkumar fun moments (Image Source: Instagram)

തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് അജിത്ത് കുമാറും ശാലിനിയും. ബാലതാരമായി വെള്ളിത്തിരയിലെത്തി പ്രേക്ഷകഹൃദയം കീഴടക്കി പിന്നീട് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് ശാലിനി. അജിത്താകട്ടെ സഹനായകനായും സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കും ഉയര്‍ന്ന് അടുത്തിടെ പത്മഭൂഷണ്‍ വരെ നേടി. അഭിനയത്തില്‍ മാത്രമല്ല കാര്‍ റേസിംഗും യാത്രകളുമൊക്കെയായി തന്റെ പാഷനും അജിത്ത് തിളങ്ങി നില്‍ക്കുകയാണ്. എല്ലാത്തിനും പിന്തുണയും കരുത്തുമായി ശാലിനി എന്നും എപ്പോഴും അജിത്തിനൊപ്പമുണ്ട്.
വര്‍ഷങ്ങളായുള്ള പ്രണയവും ലാളിത്യം നിറഞ്ഞ ജീവിത ശൈലിയും കാരണം നിരവധി ആരാധകരാണ് ഈ താരദമ്പതിമാര്‍ക്കുള്ളത്. തന്റെ എല്ലാ വിജയങ്ങള്‍ക്കും കരുത്തായി ശാലിനിയുണ്ടെന്ന് അജിത്ത് പറയുമ്പോള്‍ നിറചിരിയോടെ കണ്ണുനിറച്ചും അഭിമാനത്തോടെ ആസ്വദിച്ചും ശാലിനി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. അജിത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും ശാലിനിയുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ അറിയാറുള്ളത്.
ഇപ്പോഴിതാ അജിത്തിന്റെയും ശാലിനിയുടെയും ഒരു ഫണ്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഒരു ക്ഷേത്രത്തില്‍ നിന്ന് ഇരുവരും പ്രസാദം വാങ്ങുന്നതും അതിനു ശേഷമുള്ള ചടങ്ങുകളുമാണ് വീഡിയോയില്‍. ശാലിനിക്ക് പ്രസാദം നെറ്റിയില്‍ തൊട്ടു കൊടുക്കുന്നത് അജിത്താണ്. അതിനു ശേഷം ശാലിനിയുടെ തലയിൽ അജിത്ത് പുഷ്പദളങ്ങൾ വയ്ക്കുന്നുണ്ട്. അതിനു ശേഷം ശാലിനി അജിത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങുന്നു. ആദ്യമതിന് അജിത്ത് തടസ്സം പറയുന്നുണ്ട്.
അവസാനം ശാലിനി നിര്‍ബന്ധപൂര്‍വ്വം അജിത്തിന്റെ കാലില്‍ തൊട്ട് ​അനുഗ്രഹം വാങ്ങുന്നു. ശേഷം ശാലിനിയെ ചേര്‍ത്തു പിടിക്കുന്ന അജിത്ത്, ഒരു നര്‍മ്മരസമുള്ള കമന്റ് പറയുന്നുണ്ട്. ‘‘ഇനി വീട്ടില്‍ പോയിട്ട് ഞാൻ കാലില്‍ വീഴണം...’’ എന്നാണ് ചിരിച്ചു കൊണ്ട് അജിത്ത് പറയുന്നത്. ഇത് കേട്ട് നാണിച്ച് ചിരിക്കുന്ന ശാലിനിയെയും വീഡിയോയില്‍ കാണാം.
ഈ വീഡിയോ ശാലിനിയും പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ഹൃദയത്തെ ഉരുകുന്നു....എന്നെ പൊട്ടിക്കരയിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിരിക്കുന്ന ഹാര്‍ട്ട് ഇമോജി നല്‍കി ശാലിനി വീഡിയോ പങ്കിട്ടിരിക്കുന്നത്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘കപ്പിള്‍ ഗോള്‍സ്, വരും തലമുറ കണ്ട് പഠിക്കേണ്ട കപ്പിള്‍സ്, പുരുഷന്മാർ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കണം. അദ്ദേഹം തന്റെ ഭാര്യയോട് എത്ര ബഹുമാനമാണ് കാണിക്കുന്നത്. അവർ എത്ര ആത്മാർത്ഥരാണ്. ദീർഘവും സന്തോഷകരവും വിജയകരവുമായ ഒരു ജീവിതയാത്ര നടത്താൻ ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ...’ എന്നിങ്ങനെ കമന്റുകള്‍ നീളുന്നു.
1999 ല്‍ റിലീസ് ചെയ്ത അമർക്കളം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്‌. ഇരുവരുടെയും ഒഫ് സ്ക്രീനിലെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡ് ആകുന്നത് പതിവാണ്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആഗോളതലത്തില്‍ 200 കോടിക്ക് മുകളില്‍ നേടിയ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷ ആണ് നായിക . പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി .എസ് അവിനാശ്, പ്രിയ വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Ads by Google
Monday 11 Aug 2025 06.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW