Saturday, March 14, 2026 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 10.53 AM

‘ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദി ഇയർ 2025’ അവാര്‍ഡ് നേടി അജിത് കുമാര്‍; അഭിമാനപുരസ്സരം അജിത്തിനൊപ്പം ചേര്‍ന്ന് നിന്ന് ശാലിനി

കോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ അജിത് കുമാറിന്റെയും ശാലിനി​യുടെയും വിശേഷങ്ങള്‍ എന്നും ആവേശത്തോടെയാണ് ആരാധകര്‍ ഏ​റ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ‘ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദി ഇയർ 2025’ അവാര്‍ഡ് നേടിയ അജിത്തി​നൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് ശാലിനി.
Ajith Kumar, Shalini, 'Gentleman Driver of the Year 2025' award
Shalini Ajith Kumar and Ajithkumar (Image Source: Instagram)

കോളിവുഡിലെ മാതൃകാ ദമ്പതികളായ അജിത്തും ശാലിനിയും വ്യക്തിജീവിതത്തിലും കരിയറിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. തമിഴ് സിനിമയില്‍ തന്റേതായ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് അജിത്കുമാർ. ആരാധക സംഘടനകള്‍ പിരിച്ചുവിട്ടെങ്കിലും താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. തെന്നിന്ത്യന്‍ താരം കൂടിയായ ശാലിനി ‘അമർക്കളം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അജിത്തുമായി പ്രണയത്തിലായത്. തൊട്ടടുത്ത വർഷം അജിത്തിനെ വിവാഹം ചെയ്ത ശാലിനി, പിന്നീട് അഭിനയജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടേയില്ല. തീര്‍ത്തും കുടുംബിനിയായി താരം ഒതുങ്ങിക്കൂടി. അജിത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ശാലിനിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ളത് ശാലിനിയാണ്.
അഭിനയത്തെപ്പോലെ അജിത് സ്നേഹിക്കുന്ന ഒന്നാണ് കാര്‍ റേസിംഗ്. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് അജിത്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് താരം. അജിത്തിന്റെ കാര്‍ റേസിംഗ് പാഷന് ഏറ്റവുമധികം പിന്തുണ നല്‍കുന്നത് ശാലിനിയാണ്. പലതവണയത് അജിത് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദി ഇയർ 2025 എന്ന പുരസ്കാരം അജിത് നേടിയതിന്റെ സന്തോഷം പങ്കിടുകയാണ് ശാലിനി. ഈ അവാര്‍ഡ് തന്റെ ഭര്‍ത്താവിന് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ആ സമയത്ത് കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറിക്കുകയാണ് ശാലിനി. ‘‘സംരംഭകനും റേസിംഗ് ഡ്രൈവറുമായ പരേതനായ ഫിലിപ്പ് ചാരിയോളിന്റെ ബഹുമാനാർത്ഥം ‘ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദി ഇയർ 2025’ അവാർഡ് അദ്ദേഹത്തിന് ലഭിക്കുമ്പോൾ ഒപ്പം നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് ബഹുമതിയും അഭിമാനവും തോന്നുന്നു...’’ ശാലിനി ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചു. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് ആശംസാ കമന്റുകള്‍ കുറിക്കുന്നത്.

കരിയറിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അജിത്. ആദ്യം പുറത്തിറങ്ങിയ ‘വിടാമുയർച്ചി’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും, പിന്നീട് റിലീസ് ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ വൻ ഹിറ്റായി. ബോക്സ് ഓഫീസില്‍ 240 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ ചിത്രം, അജിത്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി.
ഈ വിജയത്തിന് ശേഷം കാർ റേസിംഗുമായി തിരക്കിലായിരുന്ന താരം, ഇപ്പോള്‍ തന്റെ 64-ാമത് ചിത്രത്തിനായുള്ള (AK 64) ഒരുക്കത്തിലാണ്. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രാഹുലാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Monday 24 Nov 2025 10.53 AM
Ads by Google
LATEST NEWS
TRENDING NOW