-->
ബാലതാരമായി വെളളിത്തിരയിലും ടെലിവിഷന്‍ ഷോകളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ നരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ മീനാക്ഷിക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ രസകരമായൊരു പോസ്റ്റ് പങ്കുവെച്ചെത്തിയിരിക്കുകയാണ് മീനാക്ഷി.
തന്റെ വീട്ടിലെ നടപടി കള്‍ കാണിച്ചുതരുന്ന പോസ്റ്റാണ് ഇത്തവണ മീനാക്ഷി പങ്കുവൈച്ചിരിക്കുന്നത്. വീട്ടിനുളളില്‍ മുകള്‍നിലയിലേക്ക് കയറാനുളള പടിക്കെട്ടില്‍ ഇരിക്കുന്ന ചിത്രത്തിനാണ് താരം രസകരമായ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ‘എന്റെ വീട്ടിലെ ‘നട പടി ’കള്‍ .. നല്ലതാണ്... ’എന്നാണ് മീനാക്ഷി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലെ മീനാക്ഷിയുഴട പോസ്റ്റിന് താഴെ അതേ ഗൗരവത്തില്‍ തന്നെയുളള കമന്റുകളും ഒട്ടേറെയുണ്ട്. ഭൂരിഭാഗം കമന്റുകള്‍ക്കും താരം രസകരമായ മറുപടികളും നല്‍കുന്നുണ്ട്. നട, പടി, കള്‍ ക്രമമായി നോക്കി ഇറങ്ങണം ഇല്ലെങ്കില്‍ നടു തീരുമാനം ആകും എന്നാണ് ഒരാളുടെ കമന്റ്. അടി തെറ്റാതെ നോക്കുന്നുണ്ട് എന്നാണ് മീനാക്ഷി മറുപടി നല്‍കിയത്.