-->
അമ്മ രമ്യ അനൂപിന് ഹൃദയത്തില്‍ തൊടുന്ന പിറന്നാള്‍ ആശംസകളുമായി മീനാക്ഷി അനൂപ്. അമ്മ ഏറെ സ്‌പെഷലാണെന്നും തനിക്കറിയാവുന്നവര്‍ക്കൊക്കെയും അമ്മയെ ഏറെ ഇഷ്ടമാണെന്നും മീനാക്ഷി പറയുന്നു.
‘എല്ലാവർക്കും അവരവരുടെ 'അമ്മ' സ്പെഷ്യലായിരിക്കും എന്നത് സ്വാഭാവികം ... പക്ഷെ എനിക്കെൻ്റെ അമ്മ അതിലേറെ സ്പെഷ്യലാണ് .. എൻ്റെ ചെറുപ്പത്തിലെ ... ഞാൻ ചിന്തിക്കുമായിരുന്നു ... എല്ലാ മനുഷ്യർക്കും എല്ലായ്പ്പോഴും എല്ലാവരേയും ഇഷ്ടപ്പെടണമെന്നില്ല... പക്ഷെ അമ്മ യുടെ എന്തൊക്കെയോ പ്രത്യേകതകൾ കൊണ്ട് അമ്മയെ എനിക്കറിയുന്നവർക്കെല്ലാം ഇഷ്ടമായിരുന്നു ... ചെറുപ്പത്തിലെ എനിക്കും എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണമെന്നായിരുന്നു.. ആഗ്രഹം... പിന്നീടെനിക്ക് മനസ്സിലായി എനിക്കെല്ലാക്കാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഒരാളായിരിക്കാൻ സാധിക്കില്ല എന്ന്.. പക്ഷെ അമ്മ എങ്ങനെയാണ് അങ്ങനെയായിരിക്കുന്നതെന്ന ചോദ്യത്തിനുത്തരമെനിക്കറിയില്ലെങ്കിലും .. ഒന്നെനിക്കറിയാം. ..'You are truly a special woman '... ഞ്ഞൂനൂൻ്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ...’ മീനാക്ഷി കുറിച്ചു.