Friday, March 13, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 10.34 AM

നീ പോയിട്ട് നാല് വര്‍ഷം പിന്നിടുന്നു, ഈ ദിവസം മറക്കാന്‍ കഴിയില്ല; ശരണ്യയെ ഓര്‍ത്ത് സീമ ജി നായര്‍

seema-g-nair
photo-www.instagram.com/seemagnairactressofficial/

മലയാളികള്‍ക്കേറെ സുപരിചിതയാണ് ശരണ്യ ശശി. പത്ത് വർഷത്തോളം ക്യാൻസറിനോട് പോരാടിയാണ് സീരിയൽ-സിനിമ താരമായി ശ്രദ്ധിക്കപ്പെട്ട ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമകളെക്കാൾ സീരിയലുകളിലൂടെയായിരുന്നു നടിയെ പ്രേക്ഷകർക്ക് പരിചയം. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ട്യൂമര്‍ ബാധിതയായി താരം മരണപ്പെടുന്നത്. അന്ന് പ്രായം വെറും ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു.

വെറും ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് തലവേദനയുടെ രൂപത്തിൽ കാൻസർ നടിക്ക് പിടിപെടുന്നത്. പിന്നീട് അങ്ങോട്ട് വേദനകളുടെ കാലമായിരുന്നു. പതിനൊന്നോളം സർജറികൾക്ക് പത്ത് വർഷത്തിനിടയിൽ ശരണ്യ വിധേയയായി. രോ​ഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ശരണ്യയ്ക്കും കുടുംബത്തിനും സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി ഒപ്പം നിന്നിരുന്നത് നടി സീമ ജി. നായരായിരുന്നു.

സഹപ്രവർത്തക എന്നതിലുപരി സ്വന്തം കുടുംബാം​ഗത്തെപ്പോലെയായിരുന്നു ശരണ്യയെ കരുതിയിരുന്നത്. ഇപ്പോഴിതാ ശരണയുടെ ഓർമ ​ദിനത്തിൽ ഹൃ​ദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ. കുടുംബത്തിനും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്തവളായിരുന്നു ശരണ്യയെന്നും അതിനാൽ തന്നെ മുപ്പത്തിയഞ്ച് വർഷ കാലയളവിന് ഇടയിൽ സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സീമ കുറിക്കുന്നു.

നീ പോയിട്ട് നാല് വർഷം പിന്നിടുന്നു. ഓഗസ്റ്റ് 9... ഈ ദിനം മറക്കാൻ കഴിയില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിൽക്കുമ്പോഴും പ്രതീക്ഷകളായിരുന്നു... നീ തിരിച്ച് വരുമെന്ന പ്രതീക്ഷ. ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല. ഓർമ്മകൾ മരിക്കില്ല. പക്ഷെ ചില ഓർമ്മകൾ മരണത്തിന് തുല്യമാണ്. ജനനത്തിനും ജീവിതത്തിനും മരണത്തിനുമിടയിൽ നീ സന്തോഷമായി ജീവിച്ചിട്ടുണ്ടോ എന്നറിയില്ല.

കാരണം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നീ ജീവിക്കുകയായിരുന്നു. നിന്റെ സ്വപ്നങ്ങളെക്കാളും മറ്റുള്ളവരുടെ സ്വപ്നത്തിന് നീപ്രാധാന്യം കൊടുത്തു. അതെല്ലാം സഫലീകരിച്ചോ എന്ന് എനിക്കറിയില്ല. നമ്മളറിയാത്ത ഏതോ ലോകത്ത് നീ ഉണ്ടെന്ന് വിശ്വസിക്കുന്നു. എത്രയോ ദൂരം നിനക്ക് മുന്നോട്ട് പോകാനുണ്ടായിരുന്നു. വിധിയിൽ ജീവിതം തലകീഴായി മറിഞ്ഞു. അവിടെയും നീ മാക്സിമം പിടിച്ച് നിന്നു. ഒരു തിരിച്ച് വരവിനായി... പക്ഷെ... ഇപ്പോൾ ട്രെയിനിലാണ്.

ട്രെയിനിൽ ഇരുന്നാണ് ഈ കുറിപ്പിടുന്നത്. തിരുവനന്തപുരം ആർസിസിയുടെ മുന്നിൽ കുറച്ച്പേർക്ക് ഭക്ഷണം കൊടുക്കണം. എത്രയോ നാളുകൾ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നതാണ്. ഒരു കാര്യം എനിക്ക് ഉറപ്പാണ് എന്റെ കൂടെ നീയുണ്ട്. അത് പലപ്പോഴും എനിക്ക് മനസിലായിട്ടുണ്ട്. ആരും അല്ലാത്ത ബന്ധം... പക്ഷെ എല്ലാമായി തീർന്ന ബന്ധം എന്നാണ് സീമ ശരണ്യയെ കുറിച്ച് എഴുതിയത്.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ കുട്ടികാലം മുതൽ കലാരം​ഗത്ത് സജീവമായിരുന്നു. പിന്നീട് സിനിമകളിലേക്കും സീരിയലുകളിലേക്കും ശ്രമിക്കുകയായിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യ അഭിനയരം​ഗത്തേക്ക് എത്തുന്നത്. ലിറ്ററേച്ചറിൽ ബിരുദധാരിയായ ശരണ്യ സീരിയലുകളിൽ ചെയ്തിട്ടുള്ളതിൽ ഏറെയും വില്ലൻ വേഷങ്ങളായിരുന്നു. ഛോട്ടാമുംബൈ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു.

Ads by Google
Saturday 09 Aug 2025 10.34 AM
Ads by Google
LATEST NEWS
TRENDING NOW