Friday, March 13, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 02.22 PM

വൈറല്‍ ഗാനത്തിന് ചുവടുവെച്ച് ആശ ശരത്തും കുടുംബവും; വീഡിയോ

asha-sharath
photo-www.instagram.com/uthara.sharath

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്. അഭിനേത്രി മാത്രമല്ല മികച്ചൊരു ഡാൻസർ കൂടിയാണ് ആശ. ഭർത്താവ് ശരത്, മക്കളായ ഉത്തര, കീർത്തന എന്നിവർക്കൊപ്പമുള്ള ആശയുടെ പുതിയ റീലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായ തലൈവൻ തലൈവിയിലെ ഒരു ഗാനരംഗം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ആശ ശരതും കുടുംബവും. 'പൊട്ടാല മുട്ടയെ' എന്ന ഗാനരംഗത്തിനു അനുസരിച്ച് ചുവടുവയ്ക്കുകയാണ് കുടുംബം.

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ ആശ ശരത് പിന്നീട് ബിഗ് സ്ക്രീനിലെയും ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. ദൃശ്യം എന്ന ചിത്രത്തിലെ വേഷം ആശ ശരത്തിനു ഏറെ ജനപ്രീതി നേടി കൊടുത്ത ഒന്നാണ്.

മെക്കാനിക്കല്‍ എഞ്ജിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരുന്നു.

ദൃശ്യം മൂന്നിന്റെ ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണ് ആശ ശരത് ഇപ്പോൾ. ചിത്രത്തിന്റെ എഴുത്തു പൂർത്തിയായി കഴിഞ്ഞെന്ന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW