-->
തെലുങ്ക് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളാണ് അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും. മുംബൈയില്‍ ഒരു റെസ്റ്ററന്റില്‍ ഡിന്നറിനായി ഇരുവരും മക്കള്‍ക്കൊപ്പമെത്തിയ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
അല്ലു അര്‍ജുനും സ്‌നേഹയും കാറില്‍ നിന്നിറങ്ങി മുംബൈയിലെ ബാന്ദ്രയിലെ ഒരു റെസ്‌റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. പാപ്പരാസികള്‍ക്ക് നേരെ അല്ലു അര്‍ജുന്‍ കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. വെളുത്ത ടീഷര്‍ട്ടും അതിനനുയോജ്യമായ ടൗസറുമായിരുന്നു അല്ലുവിന്റെ വേഷം. കറുത്ത ടീ-ഷർട്ടും വെളുത്ത പാന്റ്സുമാണ് സ്നേഹ ധരിച്ചിരുന്നത്.
അവര്‍ റെസ്റ്ററന്റില്‍ നിന്നിറങ്ങുമ്പോള്‍ പാപ്പരാസികള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ക്യാമറ ഫ്‌ളാഷുകളില്‍ നിന്ന് മകളെ സംരക്ഷിക്കാന്‍ നടന്‍ മകളുടെ കണ്ണുകള്‍ മൂടി വെക്കുന്നതും മകളെ കാറിലേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. 2011 ലായിരുന്നു അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും വിവാഹിതരായത്. അയാന്‍ , അര്‍ഹ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവര്‍ക്കുളളത്.
അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുഷ്പ 2 ദിറൂളിലാണ് അല്ലു അര്‍ജുന്‍ അവസാനമായി അഭിനയിച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായികയായെത്തിയത്. മികച്ച കളക്ഷന്‍ നേടിയ ഈ ചിത്രം എക്കാലത്തെയും മികച്ച ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു.
സംവിധായകന്‍ ആറ്റ്ലിയുടെ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം. നടി ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രൊജക്റ്റ് എഎ22 x എ6 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.