-->
മലയാള സിനിമയ്ക്ക് എന്നുമൊരു മുതല്‍ക്കൂട്ടായി അഭിമാനിക്കാവുന്ന താരമാണ് ഉര്‍വ്വശി. തെന്നിന്ത്യയില്‍ തന്നെ ഉര്‍വ്വശിക്ക് പകരക്കാരുണ്ടാകില്ല, . ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കൈയ്യിൽ ഭദ്രമാണ്. കാലമെത്ര കഴിഞ്ഞാലും ഉർവശി എന്ന അഭിനേത്രി സമ്മാനിച്ച സിനിമകൾ മലയാളികൾക്ക് ഇന്നും എന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നതാണ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ഉര്‍വ്വശി അഭിനയമികവ് കണ്ടറിഞ്ഞിട്ടുണ്ട്.
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഉര്‍വ്വശി ബാലതാരമായും പിന്നീട് നായികയായും അതിനു ശേഷം അമ്മ കഥാപാത്രമായും വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. തന്നിൽ ഏൽപ്പിക്കുന്ന ഏത് കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിച്ച് അമ്പരപ്പിക്കുന്ന ഉർവശിക്ക് തന്റെ മികച്ച പ്രകടനത്തിന് ഉളെളാഴുക്ക് എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡും കിട്ടിയിരുന്നു.
എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വകാര്യ ജീവിതത്തില്‍ ചില വിഷമങ്ങളും പ്രതിസന്ധികളും ഉര്‍വ്വശി നേരിട്ടിരുന്നു. കരിയറിലെ താരത്തിളക്കത്തിനപ്പുറം ജീവിതത്തില്‍ പല വിഷമഘട്ടങ്ങളിലൂടെയും താരം കടന്നുപോയിട്ടുണ്ട്.
ഇപ്പോഴിതാ താന്‍ കടന്നു പോയ വിഷമഘട്ടങ്ങളെക്കുറിച്ചും അമ്മയായ ശേഷം കരിയറില്‍ നിന്നെടുത്ത ഇടവേളയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് താരം. ‘‘ഇടവേളയെടുത്തപ്പോഴും ഞാൻ ബിസിയായിരുന്നു. എനിക്ക് പാചകം ചെയ്യലും വീട്ടുജോലികളും ഇഷ്ടമാണ്. എന്റെ രണ്ട് മക്കളെയും വേറെ ആരുമല്ല നോക്കിയത്. എന്റെ മടിയില്‍ വെച്ച് ഞാൻ തന്നെ കുളിപ്പിക്കും. അവരുടെ തുണി പോലും മറ്റൊരാളെക്കൊണ്ട് കഴുകിച്ചിട്ടില്ല. അവരെ ബാത്ത് റൂമില്‍ കൊണ്ട് പോകുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റാരും ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാൻ തന്നെ ചെയ്യും. സ്കൂളില്‍ പോകുന്നത് വരെയും അവരെ ഷൂട്ടിംഗില്‍ ഒപ്പം കാെണ്ട് പോകും. അവരെ ഫീഡ് ചെയ്യും. ആ പ്രായം വരെ അവരെ ഫീഡ് ചെയ്തിട്ടുണ്ട്.മകളെ പത്ത് മാസം ഗർഭിണിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ഇളയ മകനെ ഗർഭിണിയായപ്പോള്‍ ഉത്തമവില്ലൻ എന്ന സിനിമ ചെയ്തു...’’ താരം പറയുന്നു.
ആദ്യ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്തെക്കുറിച്ചും ഉർവശി തുറന്നു പറയുന്നുണ്ട്. ‘‘എല്ലാവരും നമ്മളെ മനസിലാക്കണമെന്നില്ല. എനിക്ക് മനസിലായവര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ മനസിലായവര്‍ക്കൊപ്പം വളരെ കുറച്ചുമാത്രമേ ജോലി ചെയ്തിട്ടുള്ളൂ.
എന്നെ മനസിലാക്കാത്തത് അവരുടെ തെറ്റല്ല. കയ്പ്പേറിയ അനുഭവങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ എനിക്ക് താത്പര്യമില്ല. എല്ലാം നല്ലതിനാണ് എന്നാണ് ചിന്തിക്കാറുള്ളത്.
കയ്പ്പേറിയ അനുഭവങ്ങള്‍ ആരോടും പങ്കുവയ്ക്കാറില്ല. അത് വലിയ മെെനസാകും. ഇപ്പോഴും എന്റെ സുഹൃത്തുക്കളുടെ ഒരുപാട് പ്രശ്നങ്ങള്‍ ഞാനാണ് പരിഹരിക്കാറ്. പക്ഷെ അവർ എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഇത്രയും ബുദ്ധിമതിയാണെന്ന് പറഞ്ഞിട്ടും ഇവള്‍ക്കിത് അറിയില്ലേ എന്ന് ചിന്തിക്കുമെന്ന് കരുതി. എല്ലാം നല്ലതിനാണെന്ന് കരുതുന്നു. സ്വർണത്തിന്റെ മൂല്യം നോക്കി രൂപയെ നിർണയിക്കുന്ന നാടാണിത്. എന്നാല്‍ വീട്ടില്‍ ആണി അടിക്കണമെങ്കില്‍ സ്വർണ ആണി ആയിരിക്കില്ല. ഇരുമ്പിന്റെ ആണിയാണ്.
ജീവിതത്തിന് ബലം തരുന്നത് കയ്പ്പേറിയ അനുഭവങ്ങളാണ്. കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ ദൈവം എന്തെങ്കിലും തരും. അങ്ങനെയാണ് ഞാന്‍ കരുതുന്നത്. വളരെക്കാലം കഴിഞ്ഞതിനുശേഷമാണ് എനിക്കിതെല്ലാം മനസിലായത്. കുറച്ച് കഷ്ടപ്പെട്ട ശേഷമാണ് മനസിലായത്. എനിക്ക് മനസിലാക്കി തരാനുള്ള ദൈവത്തിന്റെ പ്രവൃത്തിയാണ്. ഒരാള്‍ ആരാണ്, എപ്പോള്‍ നമുക്കൊപ്പം കാണും എന്നെല്ലാം മനസിലാക്കാന്‍ സാധിച്ചു...’’ ഉർവശി പറഞ്ഞു. ഗോപിനാഥുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പ്രണയത്തിലൂടെയാണ് ഉര്‍വ്വശി മനോജ് കെ.ജയനെ വിവാഹം ചെയ്തത്. പിന്നീട് പല പ്രശ്നങ്ങള്‍ കാരണം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വിവാഹമോചിതരായി. തേജാലക്ഷ്മി എന്ന മകളും ഇവര്‍ക്കുണ്ട്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മില്‍ അക്കാലത്ത് തർക്കമുണ്ടായിരുന്നു. വിവാഹമോചനസമയത്ത് ഉർവശിക്ക് നേരെ പല ആരോപണങ്ങളും വന്നിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമമകരമായ നാളുകളായിരുന്നു ഉർവശിക്കത്. എങ്കിലും ഉര്‍വ്വശിയത് തരണം ചെയ്തു.
വിവാഹമോചിതരായ ശേഷം മനോജ് കെ. ജയനും ഉര്‍വ്വശിയും മറ്റ് രണ്ടുപേരെ ജീവിതത്തിലേക്ക് ക്ഷണിച്ചു. മനോജ് കെ.ജയന്‍ ആശയെ വിവാഹം ചെയ്തു. ഉര്‍വ്വശി ശിവപ്രസാദിനെയും ജീവിതപങ്കാളിയാക്കി. ഇവര്‍ക്ക് ഇഷാൻ പ്രജാപതി എന്ന മകനുമുണ്ട്.
ഉർവശിയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ് മകള്‍ തേജാലക്ഷ്മി. ഉർവശിയെയു അനുജനെയും കാണാൻ തേജാലക്ഷ്മി ഇടയ്ക്കിടെ വരാറുണ്ട്. ജീവിതത്തില്‍ ഏറെ വിഷമിച്ച നാളുകളിലും ഉർവശി സിനിമാ രംഗത്ത് നിറഞ്ഞു നിന്നിരുന്നു. ഉര്‍വ്വശിയെന്ന അഭിനേത്രിയില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ കാത്തിരിക്കുകയാണ് ആരാധകര്‍.