-->
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ യേശുദാസിനുമെതിരെ നടൻ വിനായകൻ ഇന്നലെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു നടന്റെ അധിക്ഷേപം. സംഭവത്തിൽ നിരവധി പേരാണ് വിനായകനെ വിമർശിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ ഇരുവർക്കുമെതിരെ വീണ്ടും പോസ്റ്റുമായെത്തിയിരിക്കുകയാണ് വിനായകൻ. സ്ത്രീകൾ "ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?. സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും".- എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രംഗത്തെത്തിയത്.
‘ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെഅസഭ്യമായി ചിത്രീകരിച്ച യേശുദാസ്
പറഞ്ഞത് അസഭ്യമല്ലേ? സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത്
അസഭ്യം ആകാതിരിക്കുമോ?ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?
ചാലയിലെ തൊഴിലാളികൾ തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ്
ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ? ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ?
സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും’ വിനായകന്‍ കുറിച്ചു.