Tuesday, March 17, 2026 Last Updated 29 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 09.08 AM

ലൈഫ് അടിച്ചു പൊളിച്ച് രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ പങ്കിട്ട് താരം

uploads/news/2025/08/794999/ramya-s.jpg
photo-www.instagram.com/ramyanambessan/

ആരാധകര്‍ക്കേറെ പ്രിയങ്കരിയാണ് നടി രമ്യ നമ്പശീന്‍. നടി എന്ന നിലയില്‍ മാത്രമല്ല, നര്‍ത്തകി, ഗായിക എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള രമ്യ , കൈ വച്ച മേഖലകളില്‍ എല്ലാം അഗീകാരവും നേടിയിട്ടുണ്ട്.

ഇപ്പോഴിതാ സിംഗിള്‍ ലൈഫ് അടിച്ചു പൊളിക്കുകയാണ് രമ്യ നമ്പീശന്‍. നടിയുടെ ഏറ്റവും ലേറ്റസ്റ്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ടാല്‍ അത് മനസ്സിലാവും. സോളോ ട്രിപ്പും, അതിലെ സന്തോഷങ്ങളുമൊക്കെ അടങ്ങുന്ന ഏതാനും കുറേ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.

You + you is YOU എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. തുള്ളിച്ചാടുന്ന ചിത്രങ്ങളാണ് കൂടുതലും, പിന്നെ കുറച്ച് സെല്‍ഫി ചിത്രങ്ങളും. അതിലെല്ലാം നടി എത്രത്തോളം തന്നെ സ്വയം സ്‌നേഹിക്കുന്നു എന്ന് വ്യക്തമായി അറിയാന്‍ സാധിക്കും.

അതേസമയം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയാണ് രമ്യ. എങ്കിലും സ്‌റ്റേജ് ഷോകളും പരിപാടികളുമൊക്കെയായി തിരക്കിലാണ് താരം. അതിനിടയിലാണ് സെല്‍ഫ് ലൗവ്വിനുവേണ്ടി രമ്യ സമയം കണ്ടെത്തുന്നത്.

Ads by Google
Thursday 07 Aug 2025 09.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW