-->
ദോഹ: യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ സോണ്‍ ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുമാമ സോണ്‍ ജേതാക്കളായി. ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇന്റര്‍ സോണ്‍ ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം നിലനിര്‍ത്തിയത്.
ദോഹ, തുമാമ, റയ്യാന്‍, മദീന ഖലീഫ, വക്ര എന്നീ സോണുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്‌സ്മാനായി തന്‍വീര്‍ (തുമാമ)നെയും മികച്ച ബൗളര്‍ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫികളും മെഡലുകളും യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍, സെക്രട്ടറി ആരിഫ്, വൈസ് പ്രസിഡന്റ് ഷുക്കൂര്‍, മറ്റ് CEC അംഗങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.അസ്ജദ്, ജിഷിന്‍,റക്കീബ്, നജീബ്എന്നിവര്‍ നേതൃത്വം നല്‍കി. ഫബീര്‍ അലി, സാജിദ് , റഫീഖ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു
ഷഫീക്ക് അറക്കല്‍