Thursday, March 19, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 04.10 PM

' ലോകി മാമ'.. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുട്ടി ആരാധികയുടെ വിളി; അടുത്തുചെന്ന് തലയില്‍ തലോടി ലോകേഷ് കനകരാജ്

girl, during

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' കൂലി' . ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് സംവിധായകന്‍ ലോകേഷ് ഇപ്പോള്‍. കൂലിയുടെ പ്രൊമോഷനില്‍ ഒരു കുട്ടി ആരാധികയുടെ സ്‌നേഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്തിടെ കോയമ്പത്തൂരിലെ ഒരു സിനിമാ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ലോകേഷ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു കുട്ടി ആരാധിക ലോകേഷ് കനകരാജിനെ ' ലോകി മാമ' എന്ന് വിളിച്ചു. തുടര്‍ന്ന് കുട്ടികളുടെ വലിയൊരു കൂട്ടം ലോകേഷിനെ ലോകി മാമ എന്ന് വിളിക്കാന്‍ തുടങ്ങി.

കുഞ്ഞിന്റെ വിളി കേട്ട ഉടന്‍ തന്നെ ലോകേഷ് അവളുടെ അടുത്തേക്ക് നടന്നു. ആ കൊച്ചു പെണ്‍കുട്ടി ലോകി മാമാ... നിന്നെ സ്‌നേഹിക്കുന്നു എന്ന് വീണ്ടും പറഞ്ഞു. അവളുടെ തലയില്‍ തലോടി എനിക്കും നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലോകേഷ് പുറത്തേക്ക് ഇറങ്ങുന്നത്. കുട്ടി ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആഗസ്റ്റ് 14-നാണ് കൂലി തിയേറ്ററകളില്‍ എത്തുന്നത്. ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW