Tuesday, March 17, 2026 Last Updated 24 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 12.27 PM

കജോളിന് പിറന്നാള്‍ ആശംസകളുമായി നൈസ ദേവ് ഗണും അജയ് ദേവ് ഗണും

ajay devdn
photo-www.instagram.com/kajol/

ബോളിവുഡ് നടി കാജോളിന്റെ പിറന്നാളാണിന്ന്. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്. താരത്തിന്റെ 51 ാം പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവും നടനുമായ അജയ് ദേവ് ഗണും മകള്‍ നൈസയും കജോളിന് ആശംസകളറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

പ്രിയപ്പെട്ടവള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അജയ് ദേവഗണ്‍ കുറിപ്പ് ആരംഭിക്കുന്നത്. ഒരുപാട് പറയാന്‍ കഴിയും പക്ഷേ നിങ്ങള്‍ ഇപ്പോളും നിങ്ങളുടെ കണ്ണുകള്‍ ഇറുക്കിപ്പിടിക്കും അജയ് ദേവ്ഗണ്‍ കുറിച്ചു. കജോളിന്റെ രണ്ട് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അജയ് ദേവ്ഗണിന്റെ ആശംസ.

മകള്‍ നൈസയും അമ്മയ്ക്ക ആശംസകളുമായെത്തി. കജോളിനൊപ്പമുളള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നൈസയുടെ ആശംസ. എന്റെ അമ്മയ്ക്ക് പിറന്നാള്‍ എന്നാണ് ചിത്രത്തിനൊപ്പം നൈസ കുറിച്ചത്. ലവ് യു ബേബി ഗേള്‍ എന്നാണ് ചിത്രം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ട് കജോള്‍ കുറിച്ചത്.

ajay devdn

അതേസമയം കറോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീന്‍ ആയിരുന്നു കാജോളിന്റെതായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഇബ്രാഹിം അലി ഖാനും പൃഥ്വിരാജ് സുകുമാരനും അഭിനയിച്ചിരുന്നു. ജിയോ ഹോട്ട്‌സ്റ്റാറിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

Ads by Google
Tuesday 05 Aug 2025 12.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW