Friday, March 13, 2026 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 04 Aug 2025 02.42 PM

മതം മാറാനും വിവാഹം കഴിക്കണമെന്നും പീഡിപ്പിച്ചയാള്‍ ആവശ്യപ്പെട്ടു ; എതിര്‍ത്തതിന് യുവതിയെ വീട്ടില്‍കയിറ കഴുത്തറുത്തു

uploads/news/2025/08/794564/crime.jpg

ബുര്‍ഹാന്‍പൂര്‍: മതംമാറാനും തന്നെ പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാനും വിസമ്മതിച്ച 35 കാരിയെ യുവാവ് വീട്ടിലിട്ട് കഴുത്തറുത്തു കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ നേപ്പാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നവരയിലാണ് സംഭവം. ഇരയായ ഭാഗ്യശ്രീ നാംദേവ് ധനുക്കിനെ വീടിനുള്ളില്‍ വച്ച് ആക്രമിച്ച് ഷെയ്ഖ് റയീസ് (42) കഴുത്തറുക്കുകയും ഒന്നിലധികം തവണ കുത്തുകയും ചെയ്തു,

ഇര സംഭവസ്ഥലത്ത് തന്നെ മരിച്ചു. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടി. ഇരയായ പെണ്‍കുട്ടിയുടെ വിവാഹത്തിനും മതപരിവര്‍ത്തനത്തിനും അയാള്‍ അവളെ ഏറെ നാളായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സഹോദരി പറഞ്ഞു. വിസമ്മതിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ വീട്ടില്‍കയറി കഴുത്തറുക്കുകയായിരുന്നെന്നും സഹോദരി പറഞ്ഞു. കൊലപാതകം, അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്പി ബുര്‍ഹാന്‍പൂര്‍ അന്തര്‍ സിങ് കാനേഷ് സ്ഥിരീകരിച്ചു. സംഭവം ഹിന്ദുസമൂഹത്തിലും വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്്

പോലീസിന്റെ അനാസ്ഥ സംഭവത്തില്‍ ഉണ്ടായെന്നും 'ലവ് ജിഹാദ്' എന്ന് വിളിക്കപ്പെടുന്ന കേസാണിതെന്നും ആരോപിച്ചു. 'അവള്‍ മൂന്ന് നാല് ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു, പക്ഷേ പ്രതിയെ വിട്ടയച്ചു. അവനെ തൂക്കിക്കൊല്ലണം.'' മുന്‍ കാബിനറ്റ് മന്ത്രി അര്‍ച്ചന ചിറ്റ്നിസ് പറഞ്ഞു. കുടുംബത്തെ സന്ദര്‍ശിച്ച അവര്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW