-->
തിരുവനന്തപുരം: ദളിതരെയും സ്ത്രീകളെയും മോശമായി പറഞ്ഞിട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍. ആരേയൂം അപമാനിച്ചിട്ടില്ലെന്നും പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനം ചെയ്‌തെന്നും അടൂര്‍ പ്രതികരിച്ചു. യാതൊരു മൂന്‍പരിചയവും ഇല്ലാത്തവര്‍ക്കാണ് സര്‍ക്കാരിന്റെ പദ്ധതിവഴി ധനസഹായം ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് നല്ല ധാരണ കിട്ടുന്നതിനായി കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും ഓറിയന്റേഷന്‍ കോഴ്‌സ് കൊടുക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു.
സിനിമ എടുക്കാന്‍ പോകുന്ന ദളിതരേയും സ്ത്രീകളേയും വേണ്ടത്ര തീതിയില്‍ പരിമോഷിപ്പിക്കേണം പ്രോത്സാഹിപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്. സര്‍ക്കാരിന്റേത് നല്ല പ്രൊജക്ടാണ്. പക്ഷേ ഇന്നത്തെക്കാലത്ത് സിനിമയെടുക്കണമെങ്കില്‍ തല്ല സാങ്കേതിക അറിവ് വേണം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പോലും സിനിമ എടുക്കാന്‍ കഴിയുന്ന കാലമാണ്. ടെക്‌നോളജി മാറി. ഈ പണം കൊണ്ട് മൂന്ന് പേര്‍ക്ക് സിനിമയെടുക്കാം. തുക മൂന്ന് പേര്‍ക്കായി വീതിച്ചു നല്‍കണം. സര്‍ക്കാരിന്റെ പദ്ധതിപ്രകാരം ഫണ്ട് കിട്ടിയ ചിലര്‍ക്ക് വേണ്ടി സിനിമയെടുത്തത് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഛായാഗ്രാഹകന്‍ ആയിരുന്നെന്നും അവര്‍ സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സംവിധായകരാണെന്ന് പറഞ്ഞ് നടക്കുകയാണെന്നും പറഞ്ഞു. സിനിമയെടുത്ത ചിലര്‍ താനുമായി സംസാരിച്ചിട്ടുണ്ടെന്നും പരിശീലനം ലഭിച്ചെങ്കില്‍ എന്നും അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നുമാണ് പറഞ്ഞതെന്നും സിനിമയുടെ ഭാഷ അവര്‍ പരിചയപ്പെടണമെന്നും കൊമേഴ്‌സ്യല്‍ സിനിമ നിര്‍മ്മിക്കാനല്ല അവര്‍ക്ക് പണം നല്‍കുന്നതെന്നും ആര്‍ട്ട് സിനിമകള്‍ ചെയ്യാനാണെന്നും പറഞ്ഞു.
സര്‍ക്കാര്‍ പണം കൊടുത്ത് പടമെടുപ്പിക്കുകയാണ്. അതിന് അവരെ സാങ്കേതിക പരിജ്ഞാനം നല്‍കി ശാക്തീകരിക്കണം എന്നാണ് ഉദ്ദേശിച്ചത്. കോണ്‍ക്‌ളേവില്‍ തനിശക്കതിരേ പ്രതികരിച്ച സംഗീതനാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാവതിയുടെ പ്രതികരണത്തെയും അടൂര്‍ വിമര്‍ശിച്ചു. സിനിമയുമായി ബന്ധമില്ലാത്തയാളാണ് പരിപാടിയില്‍ പ്രതിഷേധിച്ചത്. അവര്‍ക്ക് പ്രതിഷേധിക്കാന്‍ എന്താണ് അവകാശമെന്നും ചോദിച്ചു. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി ബന്ധമില്ല. അവര്‍ പ്രതിഷേധിച്ചത് മനസ്സിലാകാത്ത കാര്യത്തിന്. പ്രതിഷേധിച്ചതിനാല്‍ അവര്‍ക്ക് നല്ല പബ്‌ളിസിറ്റി കിട്ടിയെന്നും പറഞ്ഞു.അസ്വസ്ഥമാകുന്നത് അറിവുകേടുകൊണ്ടാണെന്നും പറഞ്ഞു. ദിനുവെയില്‍ നല്‍കിയ പരാതിയില്‍ തനിശക്കെതിരേ പരാതി നല്‍കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു പ്രതികരണം.