Sunday, March 15, 2026 Last Updated 53 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 08.00 AM

നടന്‍ മണിയന്‍പിള്ളരാജു പ്രതിയായ വാഹനാപകടം ; പോലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും

uploads/news/2026/02/824293/maniyan-pillai-accident.gif

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ളരാജു പ്രതിയായ വാഹനാപകടക്കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. പരാതി നല്‍കുമെന്ന് ഇരകളുടെ കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് രാജുവിന്റെ വാഹനം രണ്ടു യുവാക്കള്‍ എത്തിയ ബൈക്കില്‍ ഇടിച്ചത്.

കേസില്‍ വാഹനവും ഡ്രൈവറേയും കസ്റ്റഡിയില്‍ എടുക്കുന്നതില്‍ മ്യൂസിയം പോലീസ് വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന് ശേഷം രാജു വാഹനവുമായി മടങ്ങുകയും 12 മണിക്കൂറിന് ശേഷം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി ഹാജരാകുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമായതിനാല്‍ വാഹനം ഓടിച്ചയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ കൃത്യമായി സ്ഥിരീകരിക്കാനായില്ല. അപകടത്തിന് പിന്നാലെ ഇവിടെ നിന്നും പോയ വാഹനം കണ്ടെത്തിയത് പിറ്റേന്ന് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന് പിന്നില്‍ നിന്നും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു.

താന്‍ മദ്യപിച്ചിരുന്നില്ലെന്നും അപകടം നടന്നയുടന്‍ താന്‍ പാനിക്കായി പോയെന്നും തന്റെ ചില സുഹൃത്തുക്കളെയും പോലീസിനെയും വിളിച്ചു വിവരം പറയുകയും ചെയ്തതായിട്ടാണ് രാജു പിറ്റേന്ന് പ്രതികരിച്ചത്. എന്നാല്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് ഇക്കാര്യത്തില്‍ നടപടിയെടുത്തതെന്നും ഇത് പ്രതിയ്ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നുമാണ് വിമര്‍ശനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW