Friday, March 13, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 05.17 PM

വയനാട്ടിൽ കരടിയുടെ ആക്രമണം; മധ്യവയസ്‌കന് പരുക്ക്

uploads/news/2025/08/794429/attack----bear.gif
photo; representative image

വയനാട് : തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Ads by Google
Ads by Google
TRENDING NOW