Saturday, March 14, 2026 Last Updated 39 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 03.32 PM

മീനങ്ങാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്.
wayanad, accident

വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്.

മീനങ്ങാടി 53-ല്‍ വെച്ച് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് സൈദലവി മരണത്തിന് കീഴടങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW