Friday, March 13, 2026 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 11.41 AM

രണ്ടാമതും ദേശീയ പുരസ്‌കാരം; നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാര്‍

gv-prakash-kumar
photo-www.instagram.com/gvprakash/

71 ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം സ്വന്തമാക്കി തമിഴ് സംഗീത സംവിധായകന്‍ ജി.വി പ്രകാശ്. ധനുഷിനെ നായകനാക്കി തെലുങ്കു സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘വാത്തി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ജി.വി പ്രകാശ് കുമാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

രണ്ടാമത്തെ തവണയാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായത്. മുന്‍പ് സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറായ് പോട്രു വിന് പശ്ചാത്തല സംഗീതം നല്‍കിയും അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

അവാര്‍ഡ് നേട്ടത്തില്‍ വാത്തി ചിത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ച ധനുഷ്, തന്നെ ഇതിലേക്ക് തിരഞ്ഞെടുത്ത സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി, ചിത്രത്തിന്റെ നിര്‍മാതാക്കളായ നാഗവംശി, തിരുവിക്രം, ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച ഗായകര്‍ , വരികള്‍ എഴുതിയവര്‍, സൗണ്ട് എഞ്ചിനീയ ജോസന്‍ ഉള്‍പ്പെടെ സംഗീത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവര്‍ക്കും ജി. വി പ്രകാശ് നന്ദി അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW