-->
വര്‍ഷങ്ങളായി ബോളിവുഡിന്റെ കിംഗ് ഖാനായി നിറഞ്ഞു നില്‍ക്കുന്ന ഷാരൂഖ് ഖാന്‍, 30 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി. റൊമാന്റിക് ഹീറോയിനായി ബോളിവുഡ് അംഗീകരിച്ച അഭിനേത്രി, റാണി മുഖര്‍ജിയും മൂന്നു പതിറ്റാണ്ടോളമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. രണ്ടുപേരും ഒരുമിച്ചെത്തി കൈയടി നേിടയ നിരവധി അനവധി ഹിറ്റുകള്‍, മികച്ച കഥാപാത്രങ്ങളിലൂടെ രണ്ടുപേരും പ്രേക്ഷകമനസ്സ് കീഴടക്കിയ ഒട്ടനവധി സിനിമകള്‍ എന്നിട്ടും ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ദേശീയ പുരസ്കാരത്തിന്റെ നിറവില്‍ തിളങ്ങാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞത്.
ഇപ്പോഴിതാ അതിന്റെ സന്തോഷം തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍. ‘‘71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ: 30 വർഷത്തെ സിനിമാ ജീവിതത്തിന് ശേഷം ഷാരൂഖ് ഖാനും റാണി മുഖർജിയും ആദ്യമായി ദേശീയ ചലച്ചിത്ര അവാർഡുകൾ ഏറ്റുവാങ്ങി...’’ എന്ന ക്യാപ്ഷനൊപ്പം ഷാരൂഖും റാണിയും ഒരുമിച്ചുള്ള ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകര്‍. ഷാരൂഖിന്റെ കവിളത്ത് റാണി ഉമ്മ കൊടുക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ ‘പത്ത് വർഷത്തിനിടെ അവർ ഒരുമിച്ച് 11 സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ, അവർ ഒരുമിച്ച് ആദ്യത്തെ ദേശീയ അവാർഡ് നേടി...’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ‘ജവാന്‍’ എന്ന ചിത്രത്തിന് ഷാരൂഖ് ഖാനും ‘മിസിസ് ചാറ്റർജി vs നോർവേ’ എന്ന ചിത്രത്തിന് റാണി മുഖര്‍ജിയും മികച്ച നടനും നടിയ്ക്കുമുള്ള അവാര്‍ഡ് യഥാക്രമം കിട്ടിയത്.
ആരാധകര്‍ ഈ സന്തോഷം ശരിക്കും ആഘോഷിക്കുകയാണ്. ‘ബോളിവുഡിലെ എന്റെ പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികൾ, നിങ്ങളെ രണ്ടുപേരെയും വീണ്ടും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു, മാജിക്കൽ ഓൺ-സ്ക്രീൻ ജോഡി... അഭിനന്ദനങ്ങൾ..., അഭിനന്ദനങ്ങൾ, നിങ്ങൾ രണ്ടുപേരും ഇത് ശരിക്കും അർഹിക്കുന്നു...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.