Thursday, March 12, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 01.53 PM

സംസാരിക്കാന്‍ പോലുമറിയാത്ത മന്ത്രിമാര്‍ ; പറയുന്നത് ആര്‍ക്കും മനസ്സിലാകരുത് എന്നാണ് ഇടതു പാര്‍ട്ടി സെക്രട്ടറിമാര്‍ കരുതുന്നത്

uploads/news/2025/08/794250/binoy-viswom.jpg

കൊല്ലം: ഇടതുപക്ഷ പാര്‍ട്ടികളുടെ സംസ്ഥാന സെക്രട്ടറിമാര്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയിലാണെന്നും മാധ്യമങ്ങളുടെ മുന്നില്‍ സംസാരിക്കാന്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും സിപിഐ ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. ചില മന്ത്രിമാര്‍ സംസാരിക്കുന്നത് കൊണ്ട് വകുപ്പിനും സര്‍ക്കാരിനും മാത്രമല്ല പാര്‍ട്ടിക്ക് കൂടി നാണക്കേടാകുന്നെന്നായരുന്നു പ്രതിനിധി സമ്മേളനത്തില്‍ വിമര്‍നം ഉയര്‍ന്നത്. എല്‍ഡിഎഫ് പ്രകടന പത്രിക പി ആര്‍ ഏജന്‍സി തയ്യാറാക്കിയതാണോയെന്നും വിമര്‍ശനമുയര്‍ന്നു.

ചില മന്ത്രിമാരുടെ പ്രസ്താവന കൊണ്ട് നാണക്കേടിലാകുന്നത് സര്‍ക്കാര്‍ മാത്രമല്ല, പാര്‍ട്ടി കൂടിയാണ്. മാധ്യമങ്ങളുടെ മുന്നില്‍ സംസാരിക്കാന്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം വി ഗോവിന്ദനും ബിനോയ് വിശ്വവും പറയുന്നത് ആര്‍ക്കും മനസിലാകുന്നില്ലെന്നും ആര്‍ക്കും മനസ്സിലാകാത്ത ഭാഷയിലാണ് ഇടതു പാര്‍ട്ടികളുടെ സംസ്ഥാന സെ്രകട്ടറിമാര്‍ സംസാരിക്കുന്നത് എന്നും ആക്ഷേപം ഉയര്‍ന്നു. വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ സെക്രട്ടറിമാരായിരുന്നപ്പോള്‍ പാര്‍ട്ടിക്കുണ്ടായിരുന്ന വ്യക്തിത്വം ഇപ്പോള്‍ നഷ്ടമായി. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ ഇവര്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

റവന്യൂ ഒഴികെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ വന്‍ പരാജയമാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. റവന്യൂ വകുപ്പ് മാത്രം പരിക്കില്ലാതെ പോകുമ്പോള്‍ സപ്ലൈകോ കേന്ദ്രങ്ങള്‍ പൂച്ച പെറ്റു കിടക്കുന്ന ഇടങ്ങളായെന്നായിരുന്നു വിമര്‍ശനം. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായിക്കും സിപിഐഎമ്മിനും മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുകയാണെന്നും വിമര്‍ശിച്ചു. വകുപ്പുകള്‍ക്ക് വേണ്ട പണം നല്‍കാതെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന പണി തന്നെ സിപിഐഎം സിപിഐയോടും കാട്ടുന്നു.

ആരോഗ്യ മേഖലയിലെ പോരായ്മകള്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെതിരെ ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ കൈകാര്യം ചെയ്തതുപോലെയാണ് നടപടിയുണ്ടായത്. ഇതില്‍ ഡോ. ഹാരിസിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് പോലും തയാറായില്ല. എഐഎസ്എഫ് ആണ് എസ്എഫ്‌ഐയുടെ പ്രധാന ശത്രു. എന്നാല്‍ എഐഎസ്എഫ്, എബിവിപിയെയും കെഎസ്യുവിനെയുമാണ് എതിരായി കാണുന്നത്. എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ എസ്എഫ്‌ഐയെ തെരുവില്‍ നേരിടുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പാര്‍ട്ടി എന്തു ചെയ്‌തെന്നും ചോദ്യമുയര്‍ന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW