-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശങ്കരദാസിനെ വിടാതെ സിപിഐ. ശങ്കരദാസ് ഉത്തമനായ ഒരു കമ്യൂണിസ്റ്റ് ആണെന്നും അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞങ്ങള്‍ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ അവസ്ഥയില്‍ നടപടിക്കൊന്നും പാര്‍ട്ടി പോകില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. മനുഷ്യത്വമുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്.
എല്‍ഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോണ്‍ഗ്രസിന് ഇല്ലെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസിന് സ്വന്തം വഴിയറിയാം. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിന്റെ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.