Friday, March 13, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 01.42 PM

ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ യുവതികളുടെ പരാതി ; കയ്യേറ്റം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

uploads/news/2025/08/794248/dal.jpg

റായ്പൂര്‍: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ ബജ്‌രംഗദള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവതികള്‍ ബജ്‌രംഗദള്‍ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി. വെള്ളിയാഴ്ച റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന സംഭവത്തില്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെയും പെണ്‍കുട്ടികളെയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം.

ഇപ്പോള്‍ നാരായണ്‍പൂരിലുള്ള പെണ്‍കുട്ടികള്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്നിലാണ് പരാതിയുമായി എത്തിയത്. ബജ്‌രംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മയ്്ക്കും കണ്ടലറിയാവുന്ന മറ്റ് ചിലര്‍ക്കുമെതിരേയാണ് പരാതി നല്‍കിയത്. കേസില്‍ കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. നേരത്തേ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിക്കുകയും യുവതികള്‍ക്ക് നേരെ കയ്യോങ്ങുകയും ഭീഷണിപ്പെടുത്തുകയും ബാഗില്‍ നിന്നും സാധനങ്ങള്‍ വലിച്ച് പുറത്തിടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതികള്‍ക്ക് സിപിഐ നിയമസഹായം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഛത്തീസ്ഗഡ് പോലീസ് പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്. അതേസമയം കേസില്‍ മതപരിവര്‍ത്തനം നടന്നു എന്ന ആരോപണമാണ് ബജ്‌രംഗദള്‍ ഇപ്പോഴും നടത്തുന്നത്. നേരത്തേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അനുകൂലിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി ഛത്തീസ്ഗഡ് വിഭാഗം ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നിവയുള്‍പ്പെടെ ഗുരതരമായ വകുപ്പുകള്‍ കന്യാസ്ത്രീകള്‍ക്ക് എതിരേ ചുമത്തിയ പോലീസ് കേസെടുക്കുമോ എന്ന കാര്യമാണ് അറിയേണ്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW