Thursday, March 12, 2026 Last Updated 35 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 01.19 PM

ഈ പ്രായത്തിലും കിടുക്കാച്ചി വൈബ് തന്നെ; വേദിയെയും സദസ്സിനെയും ഇളക്കി മറിച്ച്‌ ഗോകുലം ഗോപാലന്റെ ‘കൊണ്ടാട്ടം’ ഡാൻസ് ; വൈറല്‍ വീഡിയോ

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഗോകുലം മൂവീസിന്റെ അമരക്കാരന്‍ ഗോകുലം ഗോപാലന്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ ‘കൊണ്ടാട്ടം...’ പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Gokulam Gopalan, Kondattam song
Gokulam Gopalan put fire on stage through his dance steps (Image Source: X)

നിര്‍മ്മാതാക്കളുടെ പേര് നോക്കി പ്രേക്ഷകര്‍ സിനിമ കാണുന്ന തരത്തിലേക്ക് ഇന്നത്തെ തലമുറ മാറിക്കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മിച്ചത് ഇന്നയാളാണെങ്കില്‍ സിനിമ സൂപ്പര്‍ഹിറ്റാകും എന്നൊരു വിശ്വാസം തന്നെയുണ്ട് പ്രേക്ഷകര്‍ക്ക്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് മലയാളികള്‍ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച നിർമാതാവായ ഗോകുലം ഗോപാലന്‍. ശ്രീ ഗോകുലം സിന്റെ മൂവീബാനറില്‍ ഒരുപാട് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളികള്‍ കണ്ടിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയിലെത്തിയ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലും ഗോകുലം ഗോപാലന്‍ നിർമാണ പങ്കാളിയായിരുന്നു.
സിനിമയ്ക്ക് പുറമെ വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗോകുലം ഗോപാലന്‍. സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളിലും വേദികളിലും മറ്റും എല്ലാ​വരോടും സൗമ്യനായും ചെറുചിരിയോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്.
ഇപ്പോഴിതാ ഗോകുലം ഗോപാലന്റെ ഒരു തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഫൗണ്ടേഴ്സ് ഡേയോട് അനുബന്ധിച്ച്‌ ഗോകുലം ഹെല്‍ത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗോപാലന്‍ ആസ്വദിച്ച്‌ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പേയായ മോഹന്‍ലാലും ശോഭനയും തകര്‍പ്പന്‍ ചുവടുകളുമായി നിറഞ്ഞാടിയ തുടരും സിനിമയിലെ ‘കൊണ്ടാട്ടം...’ എന്ന ഗാനത്തിനാണ് ഗോകുലം ഗോപാലന്‍ നൃത്തം ചെയ്യുന്നത്. നിറഞ്ഞ വേദിയില്‍ നിന്നും സദസ്സില്‍ നിന്നുമെല്ലാം വലിയ കൈയടിയും പ്രോത്സാഹനവുമാണ് ഈ നൃത്തത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കൈ കൊട്ടിയും ചുമല്‍ കുലുക്കിയും കാലുകള്‍ പൊക്കിയുമൊക്കെ അടിപൊളി ഡാന്‍സാണ് ഗോകുലം ഗോപാലന്‍ ചെയ്യുന്നത്.
നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളും കുറിക്കുന്നുണ്ട്. ‘ഏത് മൂഡ്. ഗോകുലം ഗോപാലൻ ചേട്ടൻ മൂഡ്, ഈ പ്രായത്തിലും വൈബായി നില്‍ക്കുന്ന ഗോപാലേട്ടനെ സമ്മതിക്കണം, എന്നാ ഒരു എനർജിയ, അമ്പമ്പോ...വയസാനാലും എന്നാ ഒരു പവർ...’ എന്നിങ്ങനെ കമന്റുകള്‍ നീളുന്നു.
അതേസമയം, സുമതി വളവ് ആണ് ഗോകുലം ​മൂവീസിന്റെ ബാനറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവസാനമെത്തിയ മലയാള സിനിമ. ഇന്ന് തിയേറ്ററിലെത്തിയ സിനിമയില്‍ മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.

Ads by Google
Friday 01 Aug 2025 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW