-->
തൻറെ സ്വകാര്യ ജീവിതത്തിലെ ചില അസ്വരസ്യങ്ങൾ കാരണം ഇപ്പോൾ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഗായകൻ ജസ്റ്റിൻ ബീബർ . ഭാര്യ ഹെയ്ലി ബീബറുമായുള്ള വിവാഹ മോചന വാർത്തകൾ എല്ലാ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിൻ ബീബർ തൻറെ എക്സിൽ പങ്കുവച്ച ഫോട്ടോകാണ് ഇപ്പോൾ സോഷ്യൽ മീിയയിൽ ചർച്ചയാവുന്നത്.
നിറയെ പച്ചപ്പുള്ള, പ്രകൃതി രമണീയമായ ഒരു സ്ഥലത്തേക്ക് ബീബർ ഇറങ്ങുന്ന ഫോട്ടോകൾക്കൊപ്പമാണ് പോസ്റ്റ്. ‘പുറത്തേക്ക് പോകൂ, നല്ല ഒരു ദിവസം ഉണ്ടാവട്ടെ.. പ്രകൃതിയിലേക്കിറങ്ങൂ. ഇന്നത്തെ പകലും എന്നോട് ക്ഷമ കാണിച്ചതിന് നന്ദി ജീസസ്. ഞാൻ അങ്ങേയറ്റം സ്വാർത്ഥനായും, ക്ഷമയില്ലാത്തവനായും മാറുന്നു, എന്നിട്ടും ദൈവം എനിക്ക് നേരെ അവൻറെ കൈകൾ നീട്ടുന്നു’ എന്നാണ് ഫോട്ടോകൾക്കൊപ്പം ജസ്റ്റിൻ ബീബർ എഴുതിയത്.
ഒന്നിന് വേണ്ടിയും വിഷമിക്കരുത് എന്നൊക്കെ പറഞ്ഞ് നിരവധി ആരാധകർ പോസ്റ്റിന് താഴെ കമൻറുകളുമായി എത്തിയിട്ടുണ്ട്. സീപകാലത്ത് ജസ്റ്റൻ ബീബർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തൻരെ വിവാഹ മോചനവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആൽബവും വേർപിരിയലിനെ ആസ്വദമാക്കിയാണെന്നാണ്കമന്റുകള്‍ വന്നത്.
2018 ൽ ആയിരുന്നു ജസ്റ്റി ബീബറിൻറെയും മോഡൽ ആയ ഹൈലിയുടെയും പ്രണയ വിവാഹം നടന്നത്. അന്ന് ജസ്റ്റിൻ ബീബർ ലോകം അറിയപ്പെടുന്ന ഗായകനായിരുന്നു. എന്നാൽ 2021 ൽ, ഗ്രാമി അവാർഡ് ലഭിച്ചതിന് ശേഷം ഗായകൻറെ ഒരു ആൽബവും പുറത്തിറങ്ങിയില്ല. ഹൈലിയുടെ കരിയറും ബിസിനസും എല്ലാ വളർന്നു. ഈ അന്തരമാണ് ഇരുവർക്കുമിടയിൽ അകൽച്ചയുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ വന്നത്.
Let’s have a good day, let’s go outside Get in nature Thanking Jesus for his patience with me this morning I can be extremely selfish and impatient yet Jesus always has his arms open toward me 🤗🤗🤗 pic.twitter.com/oU8UITHcyU— Justin Bieber (@justinbieber) July 29, 2025