-->
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് പ്രണയവര്‍ണ്ണങ്ങള്‍ തൂകി പെയ്തിറങ്ങിയ താരമാണ് മഞ്ജുവാര്യര്‍. ചുരുങ്ങിയ കാലം കൊണ്ട് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ മനസ്സ് കീഴടക്കിയ താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തിയത്. മികച്ചൊരു നർത്തകി കൂടിയായ മഞ്ജു വാര്യർ, രണ്ടാം വരവിൽ നൃത്തവേദികളിൽ സജീവമായതിനു ശേഷമാണ് ബിഗ്സ്ക്രീനിലേക്ക് എത്തിയതു പോലും.
മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലുമടക്കം തിളങ്ങിയ താരം തെന്നിന്ത്യയുടെ സൂപ്പര്‍ഹിറ്റ് ഹീറോയിനായി മാറി. ഫോട്ടോഷൂട്ടുകളിലൂടെ പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നിപ്പിക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കിടാറുള്ളത്. എല്ലാം നിമിഷവേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ പര്‍പ്പിള്‍ സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. പര്‍പ്പിള്‍ പ്രിന്റഡ് ഷിഫോണ്‍ സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ബോട്ട് നെക്ക് ഫുള്‍ സ്ലീവ് ഫ്ലോറല്‍ ഡിസൈന്‍ ബ്ലൗസാണ് സാരിയ്ക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. ക്ലാസി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ട്രെന്‍ഡി ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്റുകള്‍ കൊണ്ട് നിറയ്ക്കുന്നുണ്ട്. ‘ ക്ലാസി അസ് ഓള്‍വെയ്സ്, സൗന്ദര്യവും ലാളിത്യവും ഒരുമിച്ച്, നിങ്ങള്‍ പ്രചോദനമാണ് എല്ലാവര്‍ക്കും, കോലോത്തെ തമ്പുരാട്ടി ആടോ മാഷേ...’ എന്നതടക്കമാണ് കമന്റുകള്‍.