Friday, March 13, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 07.04 PM

എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: അന്വേഷണത്തലപ്പത്ത് എസ് ശശിധരന്‍ തുടരും

sndp yogam microfinance fraud case ,
photo - facebook

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല വീണ്ടും എസ് ശശിധരന്‍ ഐ പി എസിന്. എസ് ശശിധരന്‍ തന്നെ അന്വേഷണ സംഘത്തിന്റെ തലവനായി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്. വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ഇക്കാര്യം ചോദ്യം ചെയ്താണ് അനില്‍ ഹൈക്കോടതിയെ സമീപിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍(കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW