Friday, March 13, 2026 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 26 Oct 2025 01.49 PM

കാലത്തിന് അനുസരിച്ച് മാറണം'; ജീവിച്ചിരിക്കുന്നു എന്നു കാണിക്കാനാണ് ഈ എതിര്‍പ്പ്, സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി

vellappally

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട് പറയുമ്പോള്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണി മര്യാദ പാലിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അടങ്ങാനുള്ള കാര്യമേയുള്ളൂ. സാക്ഷാൽ പിണറായി നേരെ വന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ അതെല്ലാം അവസാനിക്കും. ഞങ്ങള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ പറഞ്ഞായിരുന്നു എന്നൊക്കെ പറയണ്ടേ. അതിനു വേണ്ടിയാണ് സിപിഐ ഇത്തരത്തില്‍ പെരുമാറുന്നത്.

നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW