Friday, March 13, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 03.22 PM

ദേവസ്വം മന്ത്രി ഈഴവനാണ്, അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ല', വെള്ളാപ്പള്ളി നടേശൻ

devaswom, vellappally nadeshan

തിരുവനന്തപുരം: ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഈഴവരെ വളരാൻ ചില ശക്തികൾ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, മുസ്ലിം ലീ​ഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത പാർട്ടിയാണ്. മുസ്ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW