-->
ദോഹ: വയനാട് ഉരുള്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കായി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും സമാഹരിച്ച
50 ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലിന്റെ അധ്യക്ഷതയില്‍ വിവിധ സാമൂഹിക സാംസ്‌കാരി കസംഘടനാ പ്രതിനിധികള്‍, എംബസ്സിയുടെ കീഴിലുള്ള ICC, ICBF, ISC, IBPC തുടങ്ങിയ സംഘടനാ പ്രതിനിധികള്‍
എന്നിവര്‍2024 ഓഗസ്റ്റ് 3-ന് ഐ സി സി യില്‍ചേര്‍ന്ന യോഗ തീരുമാനമാനത്തിന്റെ ഭാഗമായി
Indian Community Benevolent Forum (ICBF) നേതൃത്വത്തില്‍ Wayanad Relief Committee രൂപീകരിച്ചാണ്ധനസമാഹരണത്തിന് തുടക്കം കുറിച്ചത്. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്
ICBF പ്രസിഡന്റ് ഷാനവാസ് ബാവ, IBPC പ്രസിഡന്റ് താഹ മുഹമ്മദ്, നോര്‍ക്ക ഡയറക്ടര്‍ സി.വി. റപ്പായി എന്നിവര്‍ ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുംസമാഹരിച്ച 50 ലക്ഷം രൂപ കൈമാറി.
ഈ സദ്ഉദ്യമത്തില്‍ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിഅറീയീച്ച
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നാട്ടിലെ ദുരിതകാലങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മാനുഷികതയുടെയും സഹോദര്യത്തിന്റെയും പ്രതിബന്ധതഅടയാളപെടുത്തുന്നതാണ് വയനാട് ദുരതത്തിന്റെ ഇരകള്‍ക്‌സഹായഹസ്തമാകാന്‍ കഴിഞ്ഞതെന്ന് പറഞ്ഞു.
ഷഫീക്ക് അറക്കല്‍